topbanner
Thursday June 22nd, 2017 - 10:01:pm
topbanner

മുംബൈ തകര്‍ത്ത് ഉജ്ജ്വല വിജയവുമായി പൂന്നെ ഐപിഎല്‍ ഫൈനലില്‍

Jikku Joseph
മുംബൈ തകര്‍ത്ത് ഉജ്ജ്വല വിജയവുമായി പൂന്നെ ഐപിഎല്‍ ഫൈനലില്‍

മുംബൈ: പൂന്നെ സൂപ്പര്‍ ജയന്റ് ഐപിഎല്‍ ഫൈനലില്‍ കടന്നു. ഒന്നാം സ്ഥാനക്കാരായ മുംബൈയെ അവരുടെ തട്ടകത്തില്‍ തന്നെ വീഴ്ത്തിയാണ് മുന്നേറ്റം. ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന മുംബൈക്ക് ഇനി പ്രതീക്ഷ ക്വാളിഫയര്‍ രണ്ടിലെ അവസാന പോരാട്ടം. കൊല്‍ക്കത്ത ഹൈദരാബാദ് എലിമിനേറ്ററിലെ വിജയകളാവും ക്വാളിഫയര്‍ രണ്ടിലെ എതിരാളി.

ആദ്യ ബാറ്റുചെയ്ത പുണെ അജിന്‍ക്യ രഹാനെ, മനോജ് തിവാരി, എം.എസ് ധോണി എന്നിവരുടെ മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയ 162 സ്വന്തമാക്കി. 163 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ 142 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍ (52) ഒറ്റയാള്‍ പോരാട്ടത്തിലൂടെ മുംബൈയെ നയിച്ചെങ്കിലും ബാക്കിയുള്ളവര്‍ അമ്പേ പരാജയമായി. ലെന്‍ഡല്‍ സിമ്മണ്‍സിന്റെ (5) വിക്കറ്റ് പോയതോടെയാണ് ആതിഥേയരുടെ ആത്മവിശ്വാസം തകരുന്നത്. പിന്നീട് രോഹിത് ശര്‍മ (1), അമ്പാട്ടി റായുഡു (0), കീരണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ (14), കൃണാല്‍ പാണ്ഡ്യ (15) എന്നിവരും എളുപ്പം പുറത്തായി.

ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ എതിരാളിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഓവറില്‍തന്നെ മക്ലെനാന് വിക്കറ്റ് നല്‍കി പുണെ ഓപണര്‍ രാഹുല്‍ ത്രിപാഠി (0) പുറത്ത്. പിന്നീട് വണ്‍ഡൗണായി എത്തിയ സ്മിത്തിനും നിലനില്‍പുണ്ടായിരുന്നില്ല. രണ്ടാം ഓവറില്‍ ലസിത് മലിംഗയുടെ പന്തിലാണ് ഒരു റണ്‍സെടുത്ത സ്മിത്ത് മടങ്ങുന്നത്. മറുവശത്ത് നിലയുറപ്പിച്ച  അജിന്‍ക്യ രഹാനെയും (56) മനോജ് തിവാരിയുമാണ് (58) തകര്‍ച്ചയില്‍നിന്ന് ടീമിനെ രക്ഷിച്ചത്. അവസാന സമയത്ത് മഹേന്ദ്ര സിങ് ധോണിയും (40) വെടിക്കെട്ട് പുറത്തെടുത്തതോടെ പുണെക്ക് 162 റണ്‍സിന്റെ മികച്ച സ്‌കോറായി.

English summary
rising pune supergiant won against mumbai indians
topbanner topbanner

More News from this section

Subscribe by Email