Sunday July 22nd, 2018 - 12:02:pm
topbanner
Breaking News

മാഞ്ചസ്റ്ററിനെ തകര്‍ത്ത് റയല്‍ മാഡ്രിഡ് യൂറോപ്പിലെ രാജാക്കന്മാര്‍

NewsDesk
മാഞ്ചസ്റ്ററിനെ തകര്‍ത്ത് റയല്‍ മാഡ്രിഡ് യൂറോപ്പിലെ രാജാക്കന്മാര്‍

മാസിഡോണിയ: യൂറോപ്പ കപ്പ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡും തമ്മില്‍ തമ്മില്‍ നടന്ന സൂപ്പര്‍ കപ്പ് ചാമ്പ്യന്‍സ് മത്സരത്തില്‍ റയലിന് ജയം.

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സിനദിന്‍ സിദാന്റെ റയല്‍ മാഡ്രിഡ് മൗറീന്യോയുടെ മാഞ്ചസ്റ്ററിനെ തോല്‍പ്പിച്ചത്. റയലിന്റെ നാലാം സൂപ്പര്‍ കപ്പ് കിരീടമാണിത്.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തി കളിച്ച റയലിന് തന്നെയായിരുന്നു മത്സരത്തില്‍ ആധിപത്യം. മിഡ്ഫീല്‍ഡില്‍ മോഡ്രിച്ച്-ക്രൂസ്-കാസ്മെറോ ത്രയം മിന്നു പ്രകടനം നടത്തിയപ്പോള്‍ മാഞ്ചസ്റ്ററിന് കളിയില്‍ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞില്ല.

കാസ്മെറോ റയലിന് ആദ്യ ഗോള്‍ നേടി. ക്രിസ്റ്റ്യോനയുടെ അഭാവത്തില്‍ മാഞ്ചസ്റ്ററിന്റെ പ്രതിരോധം നിരന്തരം പരീക്ഷിച്ച ഇസ്‌കോ ആയിരുന്നു രണ്ടാം ഗോള്‍ നേടിയത്.

ഗോള്‍ വീണതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റാഷ്ഫോര്‍ഡിനെയും ഫെല്ലൈനിയേയും ഗ്രൗണ്ടിലിറക്കി. 62-ാം മിനിറ്റില്‍ മൗറിന്യോയുടെ സംഘത്തിന് പ്രതീക്ഷയേകി ലുകാകു ഒരു ഗോള്‍ തിരിച്ചടിച്ചു.

കളിയുടെ അവസാന നിമിഷം റാഷ്ഫോര്‍ഡ് സമനില ഗോളിന് ശ്രമിച്ചെങ്കിലും എല്ലാം കെയ്ലര്‍ നവാസിന് മുന്നില്‍ പാഴായി. അവസാന പത്ത് മിനിറ്റില്‍ റയലിനായി റൊണാള്‍ഡോയും കളത്തിലിറങ്ങി.

English summary
Real Madrid hold off late Man United charge to win the UEFA Super Cup
topbanner

More News from this section

Subscribe by Email