topbanner
Friday November 24th, 2017 - 7:38:am
topbanner
Breaking News

ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ പുകഴ്ത്തി മ്യാന്‍മാര്‍ പരിശീലകന്‍

sadu prakash
ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ പുകഴ്ത്തി മ്യാന്‍മാര്‍ പരിശീലകന്‍

ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ പുകഴ്ത്തി മ്യാന്‍മാര്‍ പരിശീലകന്‍ ജെര്‍ഡ് സെയ്സ്. ഏറ്റവും അപകടകാരിയായ താരമാണ് ഛേത്രി. അദ്ദേഹത്തിന്റെ കൗണ്ടര്‍ അറ്റാക്കുകളെ തടുക്കേണ്ടതുണ്ട്. ഛേത്രിയെ പ്രതിരോധിക്കാന്‍ ഡിഫന്‍സ് താരങ്ങള്‍ ജാഗരൂകരാകണമെന്നും സെയ്സ് പറഞ്ഞു. ഇന്ത്യയുടെ ഡിഫന്‍സ് മികച്ചതാണെന്നും സെയ്സ് പറഞ്ഞു.

ഛേത്രിക്ക് മ്യാന്‍മാര്‍ പാസ്പോര്‍ട്ട് നല്‍കാന്‍ തയ്യാറാണെന്നും സെയ്സ് കൂട്ടിച്ചേര്‍ത്തു. ഗോവയില്‍ മത്സരത്തിന് മുമ്പ് മാധ്യമങ്ങളെ കാണുമ്പോളാണ് സെയ്സ് ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങളെ കണ്ട ശേഷം നേരില്‍ കണ്ട ഛേത്രിയോടും മ്യാന്‍മാര്‍ കോച്ച് തന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു.

എ.എഫ്.സി എഷ്യന്‍ കപ്പ് ക്വാളിഫയറിലാണ് ഇന്ത്യയും മ്യാന്‍മാറും ഏറ്റുമുട്ടുന്നത്. മത്സരത്തില്‍ തങ്ങള്‍ക്ക് സമ്മര്‍ദ്ദമില്ലെന്ന് മ്യാന്‍മാര്‍ ക്യാപ്റ്റന്‍ യാന്‍ ഓങ് കയ്വാവ് പറഞ്ഞു. മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും മ്യാന്‍മാര്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര ഫുട്ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ നില്‍ക്കുന്ന സുനില്‍ഛേത്രിക്ക് ഇനി ആറു ഗോളുകള്‍ കൂടി നേടിയാല്‍ മെസിയ്ക്ക് മുകളിലെത്താനാകും. ഇംഗ്ലണ്ടിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെയിന്‍ റൂണിയുടെ ഗോള്‍ നേട്ടത്തിനൊപ്പമാണ് 53 ഗോളുമായി താരം നിലവില്‍ എത്തിയിരിക്കുന്നത്. 58 ഗോളുകളാണ് മെസിയുടെ പേരിലുള്ളത്.

 

English summary
ready to give myanmar passport to sunil chhetri: coach
topbanner topbanner

More News from this section

Subscribe by Email