topbanner
Sunday September 24th, 2017 - 1:38:am
topbanner

ഇടവേളകളില്ലാത്ത മത്സരങ്ങള്‍ താരങ്ങളെ തളര്‍ത്തുമെന്ന് രവി ശാസ്ത്രി

rajani v
ഇടവേളകളില്ലാത്ത മത്സരങ്ങള്‍ താരങ്ങളെ തളര്‍ത്തുമെന്ന് രവി ശാസ്ത്രി

മുംബൈ: ഇടവേളകളില്ലാതെ ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് പരമ്ബര സൃഷ്ടിക്കുന്നതിനെതിരെ പരിശീലകന്‍ രവി ശാസ്ത്രി രംഗത്ത്.അന്താരാഷ്ട്ര മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുമ്‌ബോള്‍ ബി.സി.സി.ഐ ശ്രദ്ധിക്കണമെന്നും പരമ്ബരകള്‍ക്കിടയില്‍ ഇടവേളയുണ്ടാവുന്ന തരത്തില്‍ ഷെഡ്യൂള്‍ തയ്യാറാക്കണമെന്നും രവി ശാസ്ത്രി പറഞ്ഞു.തുടര്‍ച്ചയായ മത്സരങ്ങള്‍ കളിക്കുന്നതും യാത്ര ചെയ്യുന്നതും കളിക്കാരെ കഷ്ടത്തിലാക്കുമെന്നാണ് രവി ശാസ്ത്രിയുടെ പക്ഷം. ഇത് മത്സരത്തെ ബാധിക്കുമെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.

തുടര്‍ച്ചയായ മൂന്ന് പരമ്ബരകളാണ് ഇന്ത്യയെ ഇനി കാത്തിരിക്കുന്നത്. സെംപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 13 വരെ ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്ബരയാണ് ആദ്യം വരുന്നത്.ശേഷം, നാല് ദിവസങ്ങള്‍ക്ക് കഴിഞ്ഞ് ന്യൂസിലന്‍ഡ് ഇന്ത്യയിലെത്തും.

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ ഏഴു വരെയാണ് കിവീസിനെതിരായ പരമ്ബര.ഒരാഴ്ച്ചക്കു ശേഷം നവംബര്‍ 15 മുതല്‍ ഡിസംബര്‍ 24 വരെ ലങ്കക്കെതിരെ വീണ്ടും പരമ്ബര നടക്കും.ലങ്കയുമായുള്ള പരമ്ബര കഴിഞ്ഞാല്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിലേക്ക് പറക്കണം. അവിടെ മൂന്ന് വീതം ട്വന്റി-20യും ഏകദിനവും നാല് ടെസ്റ്റുമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

 

English summary
ravisathri remembers continuous match after effiect