Thursday November 15th, 2018 - 11:47:am
topbanner

ചടങ്ങിനിടെ വെടിവെപ്പ്; ജഡേജയുടെ വിവാഹം വിവാദത്തില്‍

NewsDesk
ചടങ്ങിനിടെ വെടിവെപ്പ്; ജഡേജയുടെ വിവാഹം വിവാദത്തില്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വിവാഹത്തിനിടെ വെടിയുതിര്‍ത്തത് വിവാദത്തില്‍. ജഡേജയ്ക്ക് തൊട്ടടുത്ത് വെച്ചാണ് ആഘോഷത്തിന്റെ ഭാഗമായി വെടിപൊട്ടിച്ചത്. തുടര്‍ന്ന് പൊലീസെത്തി സംഭവത്തെ കുറിച്ച് അന്വേഷിച്ചു.

വെടിയുതിര്‍ത്ത ശബ്ദംകേട്ട് പരിഭ്രാന്തിയിലായ കുതിര ജഡേജയെ പുറത്തുനിന്നു താഴെയിടാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെങ്കിലും ഗൗരവത്തോടെയാണ് സംഭവത്തെ പോലീസ് നോക്കി കാണുന്നത്.

ലൈസന്‍സുള്ള തോക്കാണെങ്കില്‍ പോലും സ്വയരക്ഷയ്ക്കു വേണ്ടി മാത്രമേ വെടിയുതിര്‍ക്കാവൂ എന്നാണ് നിയമമെന്നും ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

കൊച്ചിയില്‍ കായലില്‍ വീണ് പുതുമുഖ നടിക്ക് പരുക്ക്

Read more topics: Ravindra Jadeja, Marriage, Gunfire
English summary
Ravindra Jadeja's Marriage Runs Into Controversy After Gunfire
topbanner

More News from this section

Subscribe by Email