Wednesday November 14th, 2018 - 8:38:am
topbanner

കുറ്റം പറയാന്‍ വരട്ടെ; മുന്‍കാലങ്ങളിലെ മഹാന്‍മാരുടെ നേട്ടം പറയൂ; പൊട്ടിത്തെറിച്ച് രവി ശാസ്ത്രി

suji
കുറ്റം പറയാന്‍ വരട്ടെ; മുന്‍കാലങ്ങളിലെ മഹാന്‍മാരുടെ നേട്ടം പറയൂ; പൊട്ടിത്തെറിച്ച് രവി ശാസ്ത്രി

ലണ്ടന്‍: ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പര അടിയറ വെച്ചതിന് പിന്നാെല എല്ലാ ഭാഗത്ത് നിന്നും രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങുകയാണ് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. സൗത്ത് ആഫ്രിക്കയിലും, ഇംഗ്ലണ്ടിലും ടെസ്റ്റ് തോറ്റതിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ തള്ളിയ ശാസ്ത്രി കഴിഞ്ഞ രണ്ട് ദശകക്കാലത്തെ മഹാന്‍മാരായ താരങ്ങളുടെ നേട്ടങ്ങളെയും ചോദ്യം ചെയ്യുന്നു.

'ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്ത് മികച്ച പ്രകടനം നടത്തി വിജയിക്കുകയായിരുന്നു ഉദ്ദേശം. കഴിഞ്ഞ മൂന്ന് വര്‍ഷഷത്തെ കാര്യങ്ങള്‍ പരിശോധിച്ചാല്‍ വിദേശത്ത് ഒന്‍പത് മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ട്. മൂന്ന് പരമ്പരയും നേടി', ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്നതിനെക്കുറിച്ച് കോച്ച് വ്യക്തമാക്കി.

കഴിഞ്ഞ 15-20 വര്‍ഷക്കാലത്തിനിടെ ഒരു ഇന്ത്യന്‍ ടീമിനും ഈ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. നേരത്തെ പല വമ്പന്‍ താരങ്ങളും ടീമിനൊപ്പം ഉണ്ടായിരുന്നു, ശാസ്ത്രി ചൂണ്ടിക്കാണിച്ചു. സൗത്താംപ്ടണില്‍ നാലാം ടെസ്റ്റ് തോറ്റതോടെയാണ് വിരാട് കോലിയുടെ ടീമിന് പഴി കേള്‍ക്കേണ്ടി വന്നത്. 1-3ന് പരമ്പര കൈവിട്ട ഇന്ത്യക്ക് ഓവലിലെ അവസാന ടെസ്റ്റില്‍ വിജയം നേടി ആശ്വാസം നേടേണ്ട അവസ്ഥയാണ്.

 

English summary
ravi shastri questions performance of past greats while defending poor show in england
topbanner

More News from this section

Subscribe by Email