topbanner
Monday January 22nd, 2018 - 3:39:pm
topbanner

സ്വന്തം പ്രകടനം വിലയിരുത്തിയശേഷം മതി ധോണിയെ വിമര്‍ശിക്കുന്നതെന്ന് രവിശാസ്ത്രി

rajani v
സ്വന്തം പ്രകടനം വിലയിരുത്തിയശേഷം മതി ധോണിയെ വിമര്‍ശിക്കുന്നതെന്ന് രവിശാസ്ത്രി

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പിന്തുണയുമായി ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി രംഗത്ത്. രണ്ട് പ്രാവശ്യം ഇന്ത്യക്ക് വേണ്ടി ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനെ വിമശിക്കുന്നവര്‍ കഴിഞ്ഞ് പോയ കാലങ്ങളിലെ പ്രകടനം സ്വയം വിലയിരുത്തണം എന്ന് രവി ശാസ്ത്രി പറഞ്ഞു.

ട്വന്റി-20യില്‍ നിന്നും ധോണി മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ താരങ്ങളായ അജിത് അഗാക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കുട്ടിക്രിക്കറ്റില്‍ ധോണിയുടെ സമീപനം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗാംഗുലി രംഗത്തെത്തിയിരുന്നു.

ഏകദിന മത്സരങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ട്വന്റി-20യിലെ അദ്ദേഹത്തിന്റെ പ്രകടനം മോശമാണ്. കുറച്ചുകൂടി വ്യത്യസ്തമായ രീതിയില്‍ ട്വന്റി-20 മത്സരങ്ങളെ സമീപിച്ചാല്‍ അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നും ഗാംഗുലി പറഞ്ഞിരുന്നു.

ഇവര്‍ക്കെല്ലാമുളള മറുപടിയായാണ് കോച്ച് രവിശാസ്ചത്രി എത്തിയത്. ധോണിയെ വിമര്‍ശിക്കുന്നവര്‍ സ്വയം വിലയിരുത്തുക അതിനുശേഷം വിമര്‍ശിച്ചാല്‍ മതിയെന്നാണ് അദ്ദേഹം പറയുന്നത്. വിക്കറ്റിന് പിറകില്‍ നിന്ന് ഇന്ത്യന്‍ ടീമിനെ മികച്ച രീതിയില്‍ ഏകോപിപ്പിക്കാന്‍ കഴിയുന്ന മറ്റൊരു താരവും ഇതു വരെ ടീമില്‍ ഉണ്ടായിട്ടില്ലെന്ന് രവി ശാസ്ത്രി പറഞ്ഞു. മുന്‍ കാലങ്ങളില്‍ ബാറ്റിംഗിലും ഫീല്‍ഡിംഗിലുമുള്ള അദ്ദേഹത്തിന്റെ പ്രകടനം വളരെ മികച്ചാതിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Read more topics: ravi sathri, support, dhoni
English summary
ravi sathri support dhoni
topbanner topbanner

More News from this section

Subscribe by Email