topbanner
Sunday December 17th, 2017 - 1:36:pm
topbanner
topbanner

റാഞ്ചിയില്‍ ഇന്ത്യ മികച്ച നിലയിലേക്ക്; മുരളി വിജയിക്കും അര്‍ധ സെഞ്ചുറി

Jikku Joseph
റാഞ്ചിയില്‍ ഇന്ത്യ മികച്ച നിലയിലേക്ക്; മുരളി വിജയിക്കും അര്‍ധ സെഞ്ചുറി

റാഞ്ചി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയിലേക്ക്. ക്ഷമയോടെ ബാറ്റ് വീശിയ മുരളി വിജയിയുടെ അര്‍ധസെഞ്ചുറി (82) മികവില്‍ ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് എന്ന നിലയിലാണ്. ഉച്ചഭക്ഷണത്തിന് പിരിയുന്നതിനു തൊട്ടുമുന്‍പുള്ള ഓവറിലാണ് മുരളി വിജയ് പുറത്തായത്.

183 പന്ത് നേരിട്ട അദ്ദേഹം പത്ത് ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടെയാണ് 82 റണ്‍സ് നേടിയത്. ഒക്കീഫി എറിഞ്ഞ ഓവറില്‍ അനാവശ്യമായ ഷോട്ടിന് ശ്രമിച്ചാണ് മുരളി വിജയിയുടെ പുറത്താകല്‍. 40 റണ്‍സുമായി ചേതേശ്വര്‍ പൂജാരയാണ് ക്രീസില്‍. നേരത്തെ, ഒരു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ചത്. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന നായകന്‍ വിരാട് കോഹ്ലി കളത്തിലിറങ്ങിയതാണ് ഇന്ത്യയ്ക്ക് ആശ്വാസം. ചേതേശ്വര്‍ പൂജാരയാണ് ക്രീസിലുള്ള മറ്റൊരു താരം.

104 റണ്‍സടിച്ച ഗ്ലെന്‍ മാക്‌സ്വെല്‍ സ്മിത്ത് പറ്റിയ പങ്കാളിയായതോടെ ഓസീസിന്റെ സ്‌കോര്‍ 400 പിന്നിടുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 59 ഓവറില്‍ 191 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ആദ്യ ദിനം പരമ്ബരയിലെ തന്റെ രണ്ടാം സെഞ്ചുറി പൂര്‍ത്തിയാക്കിയ സ്മിത്ത് ടെസ്റ്റ് കരിയറില്‍ 19-ാം സെഞ്ചുറിയും നേടി.

ഒപ്പം തന്റെ 97-ാം ഇന്നിങ്‌സില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയ സ്മിത്ത് മറ്റൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിച്ചു. ഏറ്റവും കുറഞ്ഞ ഇന്നിങ്‌സില്‍ 5000 റണ്‍സിലെത്തുന്ന മൂന്നാമത്തെ ഓസീസ് ബാറ്റ്‌സ്മാനാണ് സ്മിത്ത്. രണ്ടാം ദിനം നാല് വിക്കറ്റിന് 299 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഓസീസിന് 32 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയിലാണ് മാക്‌സ്വെല്ലിനെ നഷ്ടമായത്.

പിന്നീട് വന്ന ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും കാര്യമായ പ്രകടനം നടത്താനായില്ല. മാത്യു വെയ്ഡിനെയും കുമ്മിന്‍സിനെയും ഒരേ ഓവറില്‍ പുറത്താക്കി ജഡേജയാണ് ഓസീസിന്റെ വാലറ്റത്തെ തകര്‍ത്തത്. അവസാനം ഹെയ്‌സെല്‍വുഡിനെ റണ്ണൗട്ടാക്കി ലോകേഷ് രാഹുല്‍ ഓസീന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ അഞ്ചും ഉമേഷ് യാദവ് മൂന്നും വിക്കറ്റ് വീഴ്ത്തി.

English summary
india vs australia ranchi test
topbanner topbanner

More News from this section

Subscribe by Email