Thursday September 20th, 2018 - 10:29:am
topbanner
Breaking News

രാഹുല്‍ ദ്രാവിഡിന്റെ 10 വയസുകാരന്‍ മകന് സ്‌കൂള്‍ ക്രിക്കറ്റില്‍ സെഞ്ച്വറി

NewsDesk
രാഹുല്‍ ദ്രാവിഡിന്റെ 10 വയസുകാരന്‍ മകന് സ്‌കൂള്‍ ക്രിക്കറ്റില്‍ സെഞ്ച്വറി

ബെംഗളുരു: ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതില്‍ എന്നറിയപ്പെടുന്ന രാഹുല്‍ ദ്രാവിഡിന്റെ മൂത്തമകന്‍ സമിത് ദ്രാവിഡിന് സ്‌കൂള്‍ ക്രിക്കറ്റ് മത്സരത്തില്‍ സെഞ്ച്വറി. ലയോള സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന അണ്ടര്‍ 14 ടൈഗര്‍ കപ്പിലാണ് സമിത് സെഞ്ച്വറി നേടി അച്ഛന്റെ പാതയിലാണെന്ന് തെളിയിച്ചത്.

ബാംഗ്ലൂര്‍ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടി കളിക്കുന്ന സമിത് 125 റണ്‍സെടുത്ത് ടീമിലെ രണ്ടാമത്തെ വലിയ സ്‌കോറിന് ഉടമയായി. 143 റണ്‍സെടുത്ത പ്രത്യുഷുമായി ചേര്‍ന്ന് നാലാം വിക്കറ്റില്‍ 213 റണ്‍ കൂട്ടുകെട്ടുണ്ടാക്കാനും സമിത്തിന് സാധിച്ചു.

മത്സരത്തില്‍ 246 റണ്‍സിന് സമിത്തിന്റെ ടീം വിജയിക്കുകയും ചെയ്തു. 30 ഓവര്‍ മത്സരത്തില്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഫ്രാങ്ക് ആന്റണി പബ്ലിക് സ്‌കൂള്‍ കേവലം 80 റണ്‍സിന് എല്ലാവരും പുറത്തായി.

കഴിഞ്ഞവര്‍ഷം അണ്ടര്‍ 12 ഗോപാലന്‍ ക്രിക്കറ്റ് ചാലഞ്ച് ടൂര്‍ണമെന്റില്‍ മികച്ച കളിക്കാരനായി സമിത്തിനെ തെരഞ്ഞെടുത്തിരുന്നു. തന്റെ സ്‌കൂള്‍ ആയ മല്യ അദിതി ഇന്റര്‍നാഷണലിനുവേണ്ടി മൂന്നു അര്‍ധസെഞ്ച്വറികള്‍ (77,93, 77) നേടിയാണ് സമിത് വാര്‍ത്തകളില്‍ ഇടം നേടിയത്.

കുടുംബത്തിനെതിരെ വ്യാജ പ്രചരണം; നികേഷ് കുമാറിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കി

സ്ഥാനം നല്‍കിയില്ലെങ്കില്‍ പ്രചരണത്തിനില്ല; സുരേഷ് ഗോപിക്ക് മുന്നില്‍ കേന്ദ്രം മുട്ടുമടക്കി

 

Read more topics: Rahul Dravid, son, Samit, school
English summary
Rahul Dravid’s son Samit scores ton for school team
topbanner

More News from this section

Subscribe by Email