Wednesday May 23rd, 2018 - 9:13:am
topbanner

ഇമ്രാന്‍ താഹിറിനെതിരെ വംശീയാധിക്ഷേപം

Anju NC
ഇമ്രാന്‍ താഹിറിനെതിരെ വംശീയാധിക്ഷേപം

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഇമ്രാന്‍ താഹിറിനെതിരെ വംശീയാധിക്ഷേപം. ഇന്ത്യയ്‌ക്കെതിരായ നാലാം ഏകദിന മത്സരത്തിനിടെയാണ് ഇമ്രാന്‍ താഹിര്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടത്. വാക്കുകള്‍ കൊണ്ടും ആംഗ്യങ്ങള്‍ക്കൊണ്ടും താഹിറിനെ അപമാനിക്കുകയായിരുന്നുവെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. അധിക്ഷേപത്തെ പറ്റി താഹിര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ പരാതി നല്‍കുകയും ചെയ്തു.

അധിക്ഷേപിച്ച ആളെ കണ്ടെത്തി സ്റ്റേഡിയത്തിന് പുറത്താക്കാന്‍ താഹിര്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പോയിരുന്നുവെന്നും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു. വാക്കുകള്‍ കൊണ്ടോ ശാരീരികമായോ താഹിര്‍ തിരിച്ച് മോശമായി പ്രതികരിച്ചിട്ടില്ലെന്നും സംഭവം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക വ്യക്തമാക്കി.

താഹിറിനെ വംശീയമായി അധിക്ഷേപിച്ച വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, താഹിറിനെതിരായ അധിക്ഷേപത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയുടെ തന്നെ ആരാധകനായ ഒരു സംഘമാണ് താഹിറിനു നേരെ ആക്രോശം നടത്തുന്നത്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ദക്ഷിണാഫ്രിക്കന്‍ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

 

English summary
racial abuse aganist imran tahir

More News from this section

Subscribe by Email