Thursday April 26th, 2018 - 5:20:am
topbanner

ഖത്തര്‍ ഓപ്പണ്‍ കിരീടം ജോക്കോവിച്ചിന്

Jikku Joseph
ഖത്തര്‍ ഓപ്പണ്‍ കിരീടം ജോക്കോവിച്ചിന്

ദോഹ: ഖത്തര്‍ ഓപ്പണ്‍ കിരീടത്തില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് മുത്തമിട്ടു. ലോക ഒന്നാംനമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ചിന്റെ കിരിടനേട്ടം. ഫൈനലില്‍ 6-3, 5-7, 6-4. എന്ന സ്‌കോറിനാണ് ജോക്കോവിച്ചിന്റെ ജയം.

മുറെയ്ക്ക് എതിരേ ജോക്കോവിച്ച് നേടുന്ന 25-ാം വിജയമാണിത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ നേടിയ കിരീട വിജയം നിലവിലെ ചാമ്പ്യനായ ജോക്കോവിച്ചിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. കഴിഞ്ഞവര്‍ഷം ആന്‍ഡി മുറെയെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കിരീടത്തില്‍ മുത്തമിട്ടത്.

English summary
qatar open tennis for novak djokovic

More News from this section

Subscribe by Email