Tuesday December 18th, 2018 - 7:09:pm
topbanner

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പോരില്‍ ഇന്ത്യക്ക് തുടങ്ങും മുന്‍പെ തിരിച്ചടി; യുവതാരം പൃഥ്വി ഷാ പരുക്കേറ്റ് പുറത്ത്

suji
ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പോരില്‍ ഇന്ത്യക്ക് തുടങ്ങും മുന്‍പെ തിരിച്ചടി; യുവതാരം പൃഥ്വി ഷാ പരുക്കേറ്റ് പുറത്ത്

ഓസ്‌ട്രേലിയയിലെ അഭിമാനകരമായ ടെസ്റ്റ് പോരാട്ടത്തില്‍ തുടങ്ങും മുന്‍പ് തിരിച്ചടി നേരിട്ട് ഇന്ത്യ. യുവ ബാറ്റിംഗ് താരം പൃഥ്വി ഷാ ആങ്കിളിന് പരുക്കേറ്റതോടെ നാല് മത്സരങ്ങളിലെ ആദ്യ ടെസ്റ്റ് ടീമില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി. 19-കാരന് പരുക്കേറ്റ വാര്‍ത്ത ബിസിസിഐ സ്ഥിരീകരിച്ചു.

ലാറ്ററല്‍ ലിഗമന്റ് ഇഞ്ചുറിയാണ് പൃഥ്വിക്ക് ഏറ്റതെന്ന് ബിസിസിഐ വ്യക്തമാക്കി. പരുക്കില്‍ നിന്നും മുക്തമാകാന്‍ അടിയന്ത ചികിത്സ ആവശ്യമാണ്. സ്‌കാനിംഗില്‍ പരുക്കിന്റെ തോത് വ്യക്തമായിട്ടുണ്ട്. ഓസ്‌ട്രേലിയയക്ക് എതിരെ അഡ്‌ലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ പൃഥ്വിയുടെ സേവനം ഉണ്ടാകില്ല, ബിസിസിഐ അറിയിച്ചു.

ഓസ്‌ട്രേലിയന്‍ ഇലവനെതിരെ നടക്കുന്ന സൗഹൃദമത്സരത്തിന് ഇടെയാണ് പൃഥ്വി ഷായ്ക്ക് പരുക്കേറ്റത്. ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് ആങ്കിള്‍ അബദ്ധത്തില്‍ വളഞ്ഞത്. വേദനകൊണ്ട് പുളഞ്ഞ് ഗ്രൗണ്ടില്‍ കിടന്ന ഷായുടെ അരികിലേക്ക് ഇരുടീമുകളുടെയും മെഡിക്കല്‍ ടീം ഓടിയെത്തി.

ഇന്ത്യന്‍ ടീം ഫിസിയോയും, സപ്പോര്‍ട്ട് അംഗവും താങ്ങിയെടുത്താണ് പൃഥ്വിയെ കൊണ്ടുപോയത്. ഓസ്‌ട്രേലിയക്കെതിരെയുള്ള ടെസ്റ്റില്‍ ഓപ്പണിംഗ് ബാറ്റിംഗിന് 19-കാരന്‍ എത്തുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെയാണ് പരുക്കിന്റെ വരവ്.

 

 

Read more topics: prithvi shaw, australia test
English summary
prithvi shaw ruled out of first australia test after ankle injury
topbanner

More News from this section

Subscribe by Email