Tuesday September 25th, 2018 - 3:05:am
topbanner

ടീം തോറ്റതിന് ക്രൊയേഷ്യക്കാരുടെ നെഞ്ചത്ത് കയറി അര്‍ജന്റീനയുടെ ആരാധകര്‍; അക്രമം നടത്തിയ 7 അര്‍ജന്റീന ആരാധകരെ പോലീസ് പിടികൂടി; സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഫിഫ

suji
ടീം തോറ്റതിന് ക്രൊയേഷ്യക്കാരുടെ നെഞ്ചത്ത് കയറി അര്‍ജന്റീനയുടെ ആരാധകര്‍; അക്രമം നടത്തിയ 7 അര്‍ജന്റീന ആരാധകരെ പോലീസ് പിടികൂടി; സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഫിഫ

മോസ്‌കോ: അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നൊരു പഴഞ്ചൊല്ല് കേള്‍ക്കാത്തവരായി ആരും കാണില്ല. അര്‍ജന്റീന ആരാധകരുടെ കാര്യവും ഏതാണ്ട് ഇപ്പോള്‍ ആ തരത്തിലാണ്. ടീമിന്റെ പടയോട്ടം കൊതിച്ചെത്തിയ കാണികളെ നിരാശരാക്കി ക്രൊയേഷ്യയോട് 3-0ന് തോല്‍വി ഏറ്റുവാങ്ങുകയാണ് മെസിപ്പട ചെയ്തത്.

എന്നാല്‍ ക്രൊയേഷ്യയോട് തോറ്റ അര്‍ജന്റീനയുടെ ആരാധകരുടെ കലിപ്പ് അവിടെ തീര്‍ന്നില്ല. സ്റ്റേഡിയത്തിലെ എതിര്‍ ടീമിന്റെ ആരാധകര്‍ക്ക് നേരെയാണ് ഇവര്‍ രോഷം തീര്‍ത്തത്. വ്യാഴാഴ്ച നടന്ന ഫിഫ ലോകകപ്പ് മത്സരത്തില്‍ ദേശീയ ടീമുകള്‍ പോരാടിയതിന് ശേഷമായിരുന്നു ആരാധകരുടെ തമ്മിലടി.

രണ്ട് ക്രൊയേഷ്യന്‍ ആരാധകരെ അക്രമിച്ചതിന് ഏഴ് അര്‍ജന്റീനയുടെ ആരാധകരെ മോസ്‌കോ പോലീസ് അറസ്റ്റ് ചെയ്തതായി റഷ്യയിലെ ലോകകപ്പ് സംഘാടക സമിതി വ്യക്തമാക്കി. പ്രാദേശിക സംഘാടക സമിതി നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് നിസ്‌നി നോവ്‌ഗൊറോഡിലാണ് മത്സരത്തിന് ശേഷം ഏഴ് അര്‍ജന്റീന ആരാധകരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ആരാധകര്‍ക്കെതിരെ ജുഡീഷ്യല്‍ നടപടികള്‍ സ്വീകരിക്കും. രണ്ട് തവണ ലോക ചാമ്പ്യന്‍മാരായ ടീം 3-0ന് തോറ്റതോടെയാണ് അര്‍ജന്റീന ആരാധകര്‍ ക്രൊയേഷ്യക്കാരെ അക്രമിച്ചത്. അക്രമങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അക്രമം തടയാന്‍ പലരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഒരു സ്ത്രീ ഇടപെട്ടാണ് അക്രമികളെ പിന്തിരിപ്പിച്ചത്.

 

 

English summary
police detain 7 argentinians for beating up croatian fans
topbanner

More News from this section

Subscribe by Email