Friday December 14th, 2018 - 10:57:pm
topbanner

അവസാന ഓവറില്‍ ത്രസിപ്പിക്കുന്ന വിജയം; അഫ്ഗാനെതിരെ പാക്കിസ്ഥാന്‍ കഷ്ടിച്ച് രക്ഷപ്പെട്ടു

NewsDesk
അവസാന ഓവറില്‍ ത്രസിപ്പിക്കുന്ന വിജയം; അഫ്ഗാനെതിരെ പാക്കിസ്ഥാന്‍ കഷ്ടിച്ച് രക്ഷപ്പെട്ടു

അബുദാബി: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ പാക്കിസ്ഥാന് വിജയം. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ മൂന്നു വിക്കറ്റിനാണ് അഫ്ഗാനിസ്ഥാനെ  പരാജയപ്പെടുത്തിയത്.  

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്തപ്പോള്‍ 3 പന്തുകള്‍ ബാക്കി നില്‍ക്കെ 7 വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ ലക്ഷ്യം (258)കണ്ടു. ഒരവസരത്തില്‍ തോല്‍വി മുന്നില്‍ക്കണ്ട പാക്കിസ്ഥാനെ ഷൊഹൈബ് മാലിക്കിന്റെ 51 റണ്‍സാണ് രക്ഷപ്പെടുത്തിയത്.

ഇമാം ഉല്‍ ഹഖ് (80), ബാബര്‍ അസാം (66) എന്നിവര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നട് തുടരെ വിക്കറ്റ് നഷ്ടപ്പെട്ടതാണ് പാക്കിസ്ഥാനെ പ്രതിസന്ധിയിലാക്കിയത്. അഫ്ഗാനിസ്ഥാനു വേണ്ടി റാഷിദ് ഖാന്‍ 46 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു.

നേരത്തെ, ഹസ്മതുല്ല ഷാഹിദിയുടെയും (97*) ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്റെയും (67) മികച്ച ഇന്നിങ്‌സുകളുടെ ബലത്തിലാണ് അഫ്ഗാനിസ്ഥാന്‍ 257 റണ്‍സെടുത്തത്. നാലാം വിക്കറ്റില്‍ അസ്ഗറുമൊത്ത് ഷാഹിദി നേടിയ 94 റണ്‍സ് കൂട്ടുകെട്ടാണ് അഫ്ഗാന്‍ ഇന്നിങ്‌സിന് അടിത്തറയായി.

English summary
Pakistan vs Afghanistan, Asia Cup: Malik thwarts giantkillers Afghanistan in last over finish
topbanner

More News from this section

Subscribe by Email