topbanner
Tuesday November 21st, 2017 - 4:10:am
topbanner
Breaking News

ബൗണ്‍സര്‍ തലയില്‍ ഇടിച്ച് പാക് ക്രിക്കറ്റ് താരം മരിച്ചു

rajani v
 ബൗണ്‍സര്‍ തലയില്‍ ഇടിച്ച് പാക് ക്രിക്കറ്റ് താരം മരിച്ചു

 


കറാച്ചി: പാകിസ്താനില്‍ ക്രിക്കറ്റ് കളിക്കിടെ പന്ത് തലയില്‍ കൊണ്ട് കളിക്കാരന്‍ മരിച്ചു. പ്രാദേശിക മത്സരത്തിനിടെ എതിര്‍ താരത്തിന്റെ ബൗണ്‍സര്‍ തലയില്‍ കൊണ്ട് പാക് താരം സുബൈര്‍ അഹമ്മദാണ് മരിച്ചത്. സ്വാതന്ത്ര്യ ദിനത്തിലായിരുന്നു പാക്കിസ്ഥാനെ കണ്ണീരിലായ്ത്തിയ ദാരുണ സംഭവം. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സുബൈറിന്റെ മരണം സ്ഥിരീകരിച്ചു.

ഓഗസ്റ്റ് പതിനാലിനാണ് സുബൈറിന് പരിക്കേറ്റത്. ചികിത്സയിലിരിക്കെയാണ് മരിച്ചത്.ക്രിക്കറ്റില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയാണ് സുബൈറിന്റെ മരണം സൂചിപ്പിക്കുന്നതെന്ന് പി.സി.ബി പറഞ്ഞു.
മൂന്ന് വര്‍ഷം മുന്‍പ് ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസ് സമാനമായ രീതിയില്‍ ബൗണ്‍സര്‍ തലയ്ക്കിടിച്ച് മരിച്ചിരുന്നു.

 

Read more topics: pak, cricketer, death
English summary
pak cricketer death
topbanner topbanner

More News from this section

Subscribe by Email