Saturday August 18th, 2018 - 3:00:am
topbanner

സ്വര്‍ണ്ണം നഷ്ടപ്പെടുത്തിയവളല്ല വെള്ളി നേടിയവളെന്ന് അഭിമാനത്തോടെ പറയട്ടെ... പി വി സിന്ധു

suji
സ്വര്‍ണ്ണം നഷ്ടപ്പെടുത്തിയവളല്ല വെള്ളി നേടിയവളെന്ന് അഭിമാനത്തോടെ പറയട്ടെ... പി വി സിന്ധു

രണ്ടാംതവണയും ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നഷ്ടപ്പെടുത്തിയെന്ന പേരില്‍ പി വി സിന്ധുവിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നു. ഇതിനുള്ള മറുപടി നല്‍കിയിരിക്കുകയാണ് താരം.

'' നാന്‍ജിംഗിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്താന്‍ എനിക്ക് കഴിഞ്ഞു. ഫൈനലില്‍ തോറ്റെങ്കിലും മഹത്തായ വിജയവും നേടിയാണ് ഫൈനല്‍ വരെയെത്തിയത്. കടുത്ത സമ്മര്‍ദ്ദം ഫൈനലിനു മുമ്പുണ്ടായിരുന്നുവെന്നത് സത്യമാണ്. പക്ഷെ സ്വര്‍ണ്ണം നഷ്ടപ്പെട്ടവളായിട്ടല്ല, വെള്ളി നേടിയവള്‍ ആയിട്ടാണ് ഞാന്‍ തിരിച്ചുവന്നിരിക്കുന്നത്. എന്റെ വെള്ളിയ്ക്ക് തിളക്കമേറെയാണെന്ന് ഞാന്‍ അഭിമാനത്തോടെ പറയും, സിന്ധു പറഞ്ഞു.

എനിയ്ക്ക് ഫൈനല്‍ ഫോബിയ ആണെന്ന് ചിലര്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഫൈനലില്‍ വിജയിക്കാന്‍ വേണ്ടിയാണ് എല്ലാവരും കളിക്കുന്നത്. കഴിവിന്റെ പരമാവധി പുറത്തെടുത്താലും ചിലപ്പോള്‍ ജയിക്കാന്‍ കഴിയാതെ വരും. അതിനെ ഫൈനല്‍ ഫോബിയ എന്നു വിളിക്കാനാകില്ല. കരോളിനമാരിനെ ഞാന്‍ മുമ്പ് തോല്‍പ്പിച്ചിട്ടുള്ളതാണ്. പക്ഷെ ഇത്തവണ അതിന് കഴിഞ്ഞില്ല. ഏഷ്യന്‍ ഗെയിംസ് ആണ് ഇനി മുന്നിലുള്ളത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ആര്‍ജ്ജിച്ചെടുത്ത ആത്മവിശ്വാസം ഏഷ്യന്‍ ഗെയിംസില്‍ തുണയാകും. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏഷ്യന്‍ താരങ്ങളെ പലരേയും തോല്‍പ്പിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നു, സിന്ധു വിമര്‍ശകര്‍ക്ക് മറുപടി നല്‍കി.

English summary
p v sindhu replied final fobia criticism
topbanner

More News from this section

Subscribe by Email