topbanner
Thursday August 24th, 2017 - 10:25:am
topbanner

ഐപിഎല്ലില്‍ വമ്പന്‍ അബദ്ധം; ഓവര്‍ കഴിഞ്ഞിട്ടും ബാറ്റിങ് എന്‍ഡ് മാറാതെ വാര്‍ണര്‍

NewsDesk
ഐപിഎല്ലില്‍ വമ്പന്‍ അബദ്ധം; ഓവര്‍ കഴിഞ്ഞിട്ടും ബാറ്റിങ് എന്‍ഡ് മാറാതെ വാര്‍ണര്‍

വാംഖഡെ: ഐ.പി.എല്‍ പോലൊരു രാജ്യാന്തര ടൂര്‍ണമെന്റില്‍ വമ്പന്‍ അബദ്ധം. മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബദും തമ്മിലുള്ള
മത്സരത്തിനിടെ ഓവര്‍ കഴിഞ്ഞിട്ടും ബാറ്റിങ് എന്‍ഡിലെത്തിയത് വാര്‍ണര്‍.

ബുംറ എറിഞ്ഞ ആറാം ഓവറിലെ അവസാന പന്തില്‍ സ്‌ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്നത് വാര്‍ണറായിരുന്നു. വാര്‍ണര്‍ ആ പന്തില്‍ ഫോര്‍ അടിക്കുകയും ചെയ്തു. ഏഴാം ഓവറിലെ ആദ്യത്തെ പന്തിലും ബാറ്റു ചെയ്തത് വാര്‍ണര്‍ തന്നെ.

ഏഴാം ഓവര്‍ എറിയാനായി മക്ലീന്‍ഗന്‍ എത്തിപ്പോള്‍ സ്വാഭാവികമായും കഴിഞ്ഞ ഓവറിലെ അവസാന പന്തില്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ധവാന്‍ സ്‌ട്രൈക്ക് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ആ പന്തും നേരിട്ടത് വാര്‍ണറായിരുന്നു. അമ്പയര്‍ ഇക്കാര്യം ശ്രദ്ധിക്കാതിരുന്നത് വിവാദമായിട്ടുണ്ട്.

English summary
IPL 2017: On-field umpire gaffe allows Sunrisers Hyderabad's David Warner to face extra delivery against Mumbai Indians
topbanner topbanner

More News from this section

Subscribe by Email