Friday November 16th, 2018 - 3:13:pm
topbanner

ബാഴ്‌സലോണ പി എസ് ജി മത്സരത്തില്‍ റഫറിയും കളിച്ചു? അന്വേഷണം പ്രഖ്യാപിച്ചു

NewsDesk
ബാഴ്‌സലോണ പി എസ് ജി മത്സരത്തില്‍ റഫറിയും കളിച്ചു? അന്വേഷണം പ്രഖ്യാപിച്ചു

ബാഴ്‌സലോണ: ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചവരവിനായി ബാഴ്‌സലോണയ്ക്ക് റഫറിയുടെ പിന്തുണ ലഭിച്ചതായി പരാതി. ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ പാദ മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തോറ്റ ബാഴ്‌സലോണ രണ്ടാംപാദത്തില്‍ പാരീസ് പി എസ് ജി യെ സ്വന്തം തട്ടകത്തില്‍ 6-1ന് തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കടന്നിരുന്നു.

ജര്‍മന്‍ റഫറി ഡെനീസ് അയിറ്റേക്കന്‍ പക്ഷപാതപരമായി ബാഴ്‌സയെ സഹായിച്ചെന്നാണ് പരാതി. സംഭവം അന്വേഷിക്കാന്‍ യു ഇ എഫ് എ മുന്‍ ലോക റഫറി പിയാ ലൂജി കൊളീനയെ ചുമതലപ്പെടുത്തി.

ജര്‍മന്‍ റഫറി അനുവദിച്ച രണ്ടു പെനാല്‍റ്റികളും നിയമവിരുദ്ധം ആയിരുന്നുവെന്നും പി എസ് ജി യുടെ അവസരങ്ങള്‍ തടയുന്നവിധം സ്ഥിരമായി ഓഫ് സൈഡ് വിളിച്ചു കൊണ്ടിരുന്നുവെന്നുമാണ് പ്രധാന ആരോപണം.

മറുവശത്തു ഓഫ്‌സൈഫ് അനുവദിച്ചുകൊടുത്തതിന് തെളിവുകള്‍ ഉണ്ടെന്നും ബാഴ്‌സയുടെ പന്തണ്ടാമന്‍ ആയിട്ടായിരുന്നു അയിറ്റേക്കന്‍ ഗ്രൗണ്ടില്‍ നിലയുറപ്പിച്ചിരുന്നു എന്നും പരാതിയുണ്ട്.

യു ഇ എഫ് എ റഫറീസ് കട്രോള്‍ കമ്മീഷന്‍ അന്വേഷിക്കുന്ന ഈ ആരോപണങ്ങള്‍ തെളിയുകയാണെങ്കില്‍ ജര്‍മന്‍ റഫറിക്ക് കടുത്ത ശിക്ഷ ലഭിച്ചേക്കും. അതേസമയം മത്സരഫലത്തില്‍ മാറ്റമുണ്ടാകില്ല.

English summary
Official who took charge of Barca's famous PSG win could be demoted by ref legend Pierluigi Collina for his display
topbanner

More News from this section

Subscribe by Email