Tuesday November 13th, 2018 - 6:06:am
topbanner

എതിരാളിയെ നിഷ്പ്രഭനാക്കി യുഎസ് ഓപ്പണ്‍ കിരീടം ദ്യോക്കോവിച്ചിന്

NewsDesk
എതിരാളിയെ നിഷ്പ്രഭനാക്കി യുഎസ് ഓപ്പണ്‍ കിരീടം ദ്യോക്കോവിച്ചിന്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിന്. ഫൈനലില്‍ അര്‍ജന്റീനന്‍ താരം യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ദ്യോക്കോവിച്ച് കിരീടം നേടിയത്. സ്‌കോര്‍ 6-3,7-6,6-3. സെര്‍ബിയന്‍ താരത്തിന്റെ മൂന്നാം യുഎസ് ഓപ്പണ്‍ കിരീടമാണിത്.

യുഎസ് ഓപ്പണില്‍ 2009-ല്‍ റോജര്‍ ഫെഡററെ വീഴ്ത്തിയ ചരിത്രം ഡെല്‍പെട്രോവിന് കൂട്ടായുണ്ടായിരുന്നു. പക്ഷെ ഇക്കുറി ദ്യോക്കോവിച്ചെന്ന എതിരാളിക്ക് മുന്നില്‍ കരുത്തും ചരിത്രവും പോരാതെ വന്നു.

മൂന്നാം കിരീടത്തോടെ 14 ഗ്രാന്‍ഡ് സ്ലാമുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പമെത്തി ജോക്കോവിച്ച്. 2011, 2015 വര്‍ഷങ്ങളിലാണ് ദ്യോക്കോവിച്ച് മുന്‍പ് യുഎസ് ഓപ്പണ്‍ കിരീടം നേടിയിരുന്നത്.

2009ല്‍ സെമിയില്‍ റാഫേല്‍ നദാലിനെയും ഫൈനലില്‍ റോജര്‍ ഫെഡററെയും വീഴ്ത്തി യുഎസ് ഓപ്പണ്‍ കിരീടം നേടിയ താരമാണ് ഡെല്‍പോട്രോ. പിന്നീട് തുടര്‍ച്ചയായി പരുക്കിന്റെ പിടിയിലായിരുന്ന ഡെല്‍പോട്രോ കളിയിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ്. പരുക്കിനെ തുടര്‍ന്ന് റാഫേല്‍ നദാല്‍ പിന്മാറിയതോടെയാണ് ഡെല്‍പോട്രോ ഫൈനലില്‍ കടന്നത്.

English summary
Novak Djokovic Wins the U.S. Open for His 14th Grand Slam Title
topbanner

More News from this section

Subscribe by Email