Sunday February 17th, 2019 - 7:57:pm
topbanner

വിംബിള്‍ഡണ്‍ കിരീടം ദ്യോക്കോവിച്ചിന്; മഹത്തായ തിരിച്ചുവരവ്

NewsDesk
വിംബിള്‍ഡണ്‍ കിരീടം ദ്യോക്കോവിച്ചിന്; മഹത്തായ തിരിച്ചുവരവ്

ലണ്ടന്‍: പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലം വിട്ടുനിന്നശേഷം ഫോമില്ലായ്മയില്‍ വലഞ്ഞ സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ചിന് ഒടുവില്‍ മഹത്തായ തിരിച്ചുവരവ്.

വിംബിള്‍ഡണില്‍ നാലാം കിരീടം നേടിയാണ് ദ്യോക്കോവിച്ച് വരവറിയിച്ചത്. ഞായറാഴ്ച നടന്ന ഫൈനലില്‍ ദ്യോക്കോവിച്ച് നേരിട്ടുള്ള സെറ്റുകളില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്സണെ പരാജയപ്പെടുത്തി(6-2, 6-2, 7-6).  ഇതോടെ 31-കാരനായ ദ്യോക്കോയ്ക്ക് 13 ഗ്രാന്‍സ്ലാം കിരീടങ്ങളായി.

നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡററെ ക്വാര്‍ട്ടറില്‍ തോല്‍പിച്ച ആന്‍ഡേഴ്സണ് ഫൈനലില്‍ ദ്യോക്കോയ്ക്ക് വെല്ലുവിളിയുയര്‍ത്താനായില്ല. കടുത്ത അഞ്ച് സെറ്റ് പോരാട്ടങ്ങള്‍ ജയിച്ചാണ് ദ്യോക്കോവിച്ചും എട്ടാം സീഡുകാരനായ ആന്‍ഡേഴ്സണും ഫൈനലില്‍ പ്രവേശിച്ചത്.

2001-ല്‍ ഗോരാന്‍ ഇവാനിസെവിച്ച് ചാമ്പ്യനായശേഷം വിംബിള്‍ഡണില്‍ കിരീടം ചൂടുന്ന ഏറ്റവും താഴ്ന്ന സീഡുകാരനാണ് 21-ാം സീഡായ ദ്യോക്കോ. 2011, 2014, 2015 വര്‍ഷങ്ങളില്‍ ചാമ്പ്യനായ സെര്‍ബിയന്‍ താരം മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും ജേതാവാകുന്നത്.

Viral News

English summary
Novak Djokovic wins fourth Wimbledon by beating Kevin Anderson
topbanner

More News from this section

Subscribe by Email