Monday September 24th, 2018 - 1:14:pm
topbanner

ഒളിമ്പിക്‌സ്; മാരത്തോണിനിടെ തളര്‍ന്നുവീണ താന്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടെന്ന് ജെയ്ഷ

NewsDesk
ഒളിമ്പിക്‌സ്; മാരത്തോണിനിടെ തളര്‍ന്നുവീണ താന്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടെന്ന് ജെയ്ഷ

റിയോ: റിയോയില്‍ വനിതകളുടെ മാരത്തണില്‍ കുടിവെള്ളം ലഭിക്കാതിരുന്ന താന്‍ മരിക്കാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണെന്ന് ഇന്ത്യയുടെ മലയാളി താരം ഒപി ജയ്ഷ.

മത്സരശേഷം കുഴഞ്ഞുവീണ ജെയ്ഷയെ ഒളിമ്പിക് വളന്റിയര്‍മാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഏഴു കുപ്പി ഗ്‌ളൂക്കോസ് കയറ്റേണ്ടിവന്നു. രണ്ടുമാസമെങ്കിലും വിശ്രമം വേണ്ടിവരും. മാരത്തണിലെ ദേശീയ റെക്കോഡുകാരിയാണ് ഈ വയനാട്ടുകാരി. രണ്ടു മണിക്കൂര്‍ 47.19 സമയത്തില്‍ ദൂരം പൂര്‍ത്തിയാക്കി.

മാരത്തണില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കായി ഓരോ രാജ്യക്കാരും കുടിവെള്ളവും ഗ്ലൂക്കോസും എനര്‍ജി ജെല്ലുകളും തയ്യാറാക്കി വയ്ക്കാറുണ്ട്. ഓരോ രണ്ടര കിലോമീറ്റര്‍ പിന്നിടുമ്പോഴും ഇത്തരം ഡെസ്‌കുകള്‍ ഉണ്ടാകും. എന്നാല്‍, മാരത്തണ്‍ ഓടുന്ന വഴിയരികില്‍ സ്ഥാപിച്ചിരുന്ന ഇന്ത്യന്‍ ഡെസ്‌കുകളില്‍ ദേശീയ പതാകയല്ലാതെ ഒരുതുള്ളി വെള്ളം പോലുമില്ലായിരുന്നു.

രാവിലെ ഒമ്പതു മണിക്കായിരുന്നു മത്സരം. കടുത്ത ചൂടായിരുന്നു. സംഘാടകര്‍ എട്ടു കിലോമീറ്റര്‍ ഇടവേളയിലാണ് വെള്ളം ലഭ്യമാക്കുക. 30 കിലോ മീറ്റര്‍ കഴിഞ്ഞപ്പോള്‍ തീരെ വയ്യാതായി. ആകെ 40 കിലോ മീറ്ററാണ് മത്സരം. ജയ്ഷ പറഞ്ഞു.

ആവശ്യത്തിന് കുടിവെള്ളവും ഗ്ലൂക്കോസും ലഭിക്കാതെ 42 കിലോമീറ്റര്‍ ദൂരം ഓടിത്തീര്‍ത്താണ് ജയ്ഷ ഒടുവില്‍ ഫിനിഷിങ് ലൈനില്‍ തളര്‍ന്നുവീണത്. ജയ്ഷയ്ക്ക് തുണയ്‌ക്കെത്തിയത് പുരുഷവിഭാഗം മാരത്തണില്‍ പങ്കെടുക്കാനെത്തിയ ടി.ഗോപിയും പരിശീലകന്‍ രാധാകൃഷ്ണന്‍ നായരും മാത്രമാണ്.

രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ മെഡിക്കല്‍ സംഘമാണ് ജയ്ഷയെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ലഘുഭക്ഷണകേന്ദ്രങ്ങള്‍ വേണ്ടെന്ന നിലപാടിലായിരുന്നു ജെയ്ഷയുടെ പരിശീലകന്‍ നിക്കോളായി. പരിശീലകന്‍ പറഞ്ഞതനുസരിച്ചാണ് ഇങ്ങനെ ചെയ്തതെന്ന് ഇന്ത്യന്‍ ടീം അത്‌ലറ്റിക്‌സ് കോച്ച് പി രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. തളര്‍ന്നുവീണ തന്നെ ആദ്യം സഹായിക്കാനെത്തിയത് കോച്ച് രാധാകൃഷ്ണനാണെന്ന് ജെയ്ഷ പറഞ്ഞു.

സരിത വിളിക്കാറുണ്ടോ: അബ്ദുള്ളക്കുട്ടിയുടെ മറുപടി വൈറലാകുന്നു

സിനിമാക്കാര്‍ക്ക് ദാമ്പത്യം വാഴില്ലെ?

പതിനാലു സെക്കന്‍ഡ് നോട്ടം: സദാരാച വാദികള്‍ക്ക് മറുപടിയുമായി യുവ എഴുത്തുകാരി

English summary
No Water Provided By Indian Officials At Rio, Says Marathon Runner Jaisha
topbanner

More News from this section

Subscribe by Email