Saturday April 21st, 2018 - 1:24:am
topbanner

കേരള ഫുട്‌ബോള്‍ അവഗണിച്ചു; ഐഎം വിജയന് നിവിന്‍ പോളി വിഐപി ടിക്കറ്റ് നല്‍കി

NewsDesk
കേരള ഫുട്‌ബോള്‍ അവഗണിച്ചു; ഐഎം വിജയന് നിവിന്‍ പോളി വിഐപി ടിക്കറ്റ് നല്‍കി

കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഐഎം വിജയനെ ജനറല്‍ ടിക്കറ്റ് നല്‍കി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ അവഗണിച്ചപ്പോള്‍ ചലച്ചിത്ര താരം നിവിന്‍ പോളി. ഐ.എം വിജയന് അര്‍ഹിക്കുന്ന പരിഗണന നല്‍കി.

ഗ്യാലറിയിലിരുന്ന് കളികാണാന്‍ ഒരുങ്ങിയ വിജയനെ നിവിന്‍ പോളി ഇടപെട്ട് വിഐപി ടിക്കറ്റ് തല്‍കി തങ്ങള്‍ക്കൊപ്പമിരുത്തി. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് നിവിന്‍ പോളി.

ഫൈനല്‍ കാണാന്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രതിഭാസത്തിന് ഗാലറി ടിക്കറ്റ് നല്‍കിയ സംഘാടകരുടെ നടപടി ഏറെ വിവാദമായിരുന്നു. ഫുട്‌ബോളുമായി ഒരു ബന്ധവുമില്ലാത്ത ആളുകള്‍ക്ക് വി.ഐ.പി ടിക്കറ്റാണ് നല്‍കുന്നതെന്നും തന്നെപ്പോലെയുള്ള താരങ്ങളെ അവഗണിക്കുന്നത് ദു:ഖകരമാണെന്നുമാണ് ഐ.എം വിജയന്റെ പ്രതികരണം.

അതേസമയം, ഇക്കാര്യത്തില്‍ ഉത്തരവാദിത്തമില്ലെന്നും ഐ.എം വിജയന്‍ ആവശ്യമില്ലാതെ വിവാദമുണ്ടാക്കുകയാണെന്നും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചിരുന്നു.

Read more topics: Nivin Pauly, VIP, ticket, IM Vijayan
English summary
Nivin Pauly fetches a VIP ticket for 'ignored' Vijayan

More News from this section

Subscribe by Email