Sunday September 23rd, 2018 - 2:20:am
topbanner

ത്രിരാഷ്ട്ര ട്വന്റി-20: ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും

Jikku Joseph
ത്രിരാഷ്ട്ര ട്വന്റി-20: ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ഇനിയുള്ള ഓരോ കളിയും നിര്‍ണായകമാണ്. തിങ്കളാഴ്ച ഇന്ത്യ ലങ്കയെയാണ് എതിരിടുന്നത്. ജയിച്ചാല്‍ ഫൈനലിലെ സ്ഥാനം ഏറക്കുറെ ഉറപ്പാകും. വൈകീട്ട് ഏഴുമണിമുതല്‍ കൊളംബോയിലാണ് മത്സരം.

ബംഗ്ലാദേശിനോടു തോറ്റതിനു പിന്നാലെ നായകന്‍ ദിനേഷ് ചാന്‍ഡിമലിനു വിലക്ക് വീണതിന്റെ ആഘാതത്തിലാണു ലങ്കന്‍ ടീം. നായകനില്ലാതെ ഇന്ത്യയെ നേരിട്ടു മത്സരത്തിലേക്കു തിരിച്ചു വരാനുള്ള തിരക്കിട്ട ശ്രമത്തിലാണു ലങ്കക്കാര്‍. നായകന്‍ രോഹിത് ശര്‍മയുടെ മോശം ഫോമാണ് ഇന്ത്യയെ അലട്ടുന്നത്.

ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയോട് അഞ്ചു വിക്കറ്റിനു തോറ്റിരുന്നു. ബംഗ്ലാദേശിനെ ആറു വിക്കറ്റിനു തോല്‍പ്പിച്ചാണ് ഇന്ത്യ മത്സരത്തിലേക്കു തിരിച്ചുവന്നത്. എം.എസ്. ധോണിയുടെ പിന്‍ഗാമിയായി വിലയിരുത്തുന്ന ഋഷഭ് പന്ത് കഴിഞ്ഞ മത്സരങ്ങളില്‍ പരാജയമായിരുന്നെങ്കിലും തുടര്‍ന്നു കളിപ്പിക്കാനാണു സാധ്യത.

മൂന്നു ടീമുകളും ഓരോ മത്സരങ്ങള്‍ ജയിച്ചതോടെ ടൂര്‍ണമെന്റ് ആവേശകരമായി. നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ലങ്കയാണു മുന്നില്‍. ഇന്നു ജയിച്ചാല്‍ ഇന്ത്യ ലങ്കയെ മറികടന്ന് ഒന്നാമതാകും. തുടര്‍ച്ചയായി രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ ഫോം ഇന്ത്യയുടെ കരുത്തേകുന്നത്.

English summary
nidahas trophy 2018 india vs srilanka
topbanner

More News from this section

Subscribe by Email