Sunday February 17th, 2019 - 1:28:am
topbanner

ടെന്നീസില്‍ ചരിത്രമെഴുതി നവോമി ഒസാക്ക യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍; അമ്പയറെ കള്ളനെന്ന് വിളിച്ച് സെറീന

NewsDesk
ടെന്നീസില്‍ ചരിത്രമെഴുതി നവോമി ഒസാക്ക യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍; അമ്പയറെ കള്ളനെന്ന് വിളിച്ച് സെറീന

ന്യൂയോര്‍ക്ക്: ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് ടൈറ്റില്‍ നേടുന്ന ആദ്യ ജപ്പാന്‍കാരിയെന്ന ബഹുമതി ഇനി നവോമി ഒസാക്കയ്ക്ക് സ്വന്തം. യുഎസ് ഓപ്പണ്‍ ഫൈനലില്‍ മുന്‍നിര താരം സെറീന വില്യംസിനെ പരാജയപ്പെടുത്തിയാണ് ഒസാക്ക കിരീടം നേടിയത്.

വിവാദങ്ങള്‍ക്കൊടുവിലാണ് ഒസാക്കയുടെ കിരീടധാരണം. മത്സരത്തിനിടെ പോയിന്റ് വെട്ടിക്കുറച്ച അമ്പയറോട് തര്‍ക്കിച്ച സെറീന, കോര്‍ട്ടില്‍ മുമ്പെങ്ങുമില്ലാത്ത വിധമുള്ള പെരുമാറ്റമാണ് നടത്തിയത്.

അമ്പയറോട് തര്‍ക്കിച്ച സെറീന കള്ളനെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. രണ്ടാം സെറ്റ് 3-2 എന്ന നിലയില്‍ നില്‍ക്കെ റാക്കറ്റ് കോര്‍ട്ടില്‍ എറിഞ്ഞു പൊട്ടിച്ചതിന് സെറീനയുടെ പോയിന്റ് വെട്ടിക്കുറച്ചതായിരുന്നു പ്രകോപന കാരണം.

കൂവലോടെയാണ് അമ്പയറുടെ നടപടി ആര്‍തര്‍ ആഷെയിലെ 24,000ത്തോളം വരുന്ന കാണികള്‍ ഏറ്റെടുത്തത്. മത്സരത്തിനു ശേഷം അമ്പയര്‍ക്ക് കൈ കൊടുക്കാന്‍ പോലും സെറീന നിന്നില്ല. എന്നാല്‍ അവസാന ചടങ്ങില്‍ എതിരാളിയ്ക്ക് പ്രശംസ ചൊരിഞ്ഞു. അവളുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്, കൂവലോടെയല്ല ആഘോഷിക്കേണ്ടത്. സെറീന കാണികളോടായി പറഞ്ഞു.

24-ാം ഗ്ലാന്‍സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ സെറീനക്ക് ജയിച്ചിരുന്നെങ്കില്‍ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താനാകുമായിരുന്നു. ഈ വര്‍ഷം വിംബിള്‍ഡന്‍ ഫൈനലിലും സെറീന തോറ്റിരുന്നു.

Viral News

Read more topics: Naomi Osaka, U.S. Open
English summary
Naomi Osaka overcomes her idol to win U.S. Open
topbanner

More News from this section

Subscribe by Email