topbanner
Thursday August 24th, 2017 - 10:24:am
topbanner

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സ് 4 വിക്കറ്റിന് വിജയം

Jikku Joseph
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സ് 4 വിക്കറ്റിന് വിജയം

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ മുംബൈ ഇന്ത്യന്‍സ് 4 വിക്കറ്റിന് തോല്‍പ്പിച്ചു. തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങിയ വാര്‍ണറും സംഘവും മുംബൈക്കു മുന്നില്‍ മുട്ടുമടക്കി. ആദ്യം ബാറ്റുചെയ്ത സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം മുംബൈ എട്ടു പന്ത് ബാക്കിനില്‍ക്കെ മറികടന്നു.

ടോസ് നേടിയ മുംബൈ  ക്യാപ്റ്റന്‍ രോഹിത് എതിരാളികളെ  ബാറ്റിങ്ങിനിറക്കുകയായിരുന്നു. ധവാനും വാര്‍ണറും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ധവാന്‍ (48), വാര്‍ണര്‍ (49) എന്നിവര്‍ പുറത്തായശേഷമെത്തിയ ആര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെവന്നപ്പോള്‍ സണ്‍റൈസേഴ്‌സ് സ്‌കോര്‍ 158ല്‍ ഒതുങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് ജോസ് ബട്‌ലറെ തുടക്കത്തില്‍ നഷ്ടമായെങ്കിലും പാര്‍ഥിവ് പട്ടേല്‍ ഒരറ്റത്തു പിടിച്ചുനിന്നു. രോഹിത് ശര്‍മ (4)യ്ക്കു ശേഷമെത്തിയ നതീഷ് റാണ (45)യ്‌ക്കൊപ്പം പാര്‍ഥിവ് ഇന്നിംഗ്‌സ് മുന്നോട്ടുനയിച്ചു. പാര്‍ഥിവ് (39) പുറത്തായശേഷം റാണ, കൃണാല്‍ പാണ്ഡ്യ (37)യെ കൂട്ടുപിടിച്ച് മുംബൈയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മുംബൈക്കായി ബുംറ മൂന്നും ഹര്‍ഭജന്‍ രണ്ടും വിക്കറ്റ് നേടി.

English summary
mumbai indians won against sunrisers hyderabad
topbanner topbanner

More News from this section

Subscribe by Email