Wednesday February 20th, 2019 - 5:54:pm
topbanner

വിരാടിനോ സച്ചിനോ ഇന്ത്യയില്‍ കൂടുതല്‍ ആരാധകര്‍; ഉത്തരം കൂളാണ്

suji
വിരാടിനോ സച്ചിനോ ഇന്ത്യയില്‍ കൂടുതല്‍ ആരാധകര്‍; ഉത്തരം കൂളാണ്

ദില്ലി: ലോര്‍ഡ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങി തുഴഞ്ഞ എംഎസ് ധോണിയെ കാണികള്‍ കൂവിയിരുന്നു. ധോണിയുടെ കാലം കഴിഞ്ഞെന്നും, ബാറ്റിംഗിന് പഴയ മികവില്ലെന്നും ക്രിക്കറ്റ് പണ്ഡിതന്‍മാര്‍ വിലയിരുത്തി. പക്ഷെ എന്നിട്ടും ഇന്ത്യയില്‍ ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്റെ ജനപ്രിയതയ്ക്ക് കോട്ടം വന്നിട്ടില്ല.

യൂഗോവ് നടത്തിയ സര്‍വ്വെയിലാണ് സ്‌പോര്‍ട്‌സ് താരങ്ങളില്‍ ധോണി ഒന്നാം സ്ഥാനത്തെത്തിയത്. 4 മില്ല്യണ്‍ പേരാണ് ഈ വിധിയെഴുത്ത് നടത്തിയത്. 7.70 ശതമാനം അഡ്മിറേഷന്‍ സ്‌കോര്‍. പട്ടികയില്‍ ധോണി രണ്ടാം സ്ഥാനത്താണെന്നതും ശ്രദ്ധേയമാണ്. ഒന്നാം സ്ഥാനത്ത് 11.90 ശതമാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.

മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ബില്‍ ഗേറ്റ്‌സ്, അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രത്തന്‍ ടാറ്റ, വിരാട് കോലി, അക്ഷയ് കുമാര്‍ എന്നിവരും ആരാധകരുടെ ആദ്യ പത്ത് പുരുഷന്‍മാരില്‍ ഇടംനേടി.

സ്ത്രീകളില്‍ ഒന്നാം സ്ഥാനത്ത് കിരണ്‍ ബേദിയാണ്. പിന്നാലെ ലതാ മങ്കേഷ്‌കര്‍, പിവി സിന്ധു, ദീപിക പദുക്കോണ്‍, മലാല, സുഷമ സ്വരാജ്, ഐശ്വര്യ റായി എന്നിവരുമുണ്ട്. 2014ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ക്യാപ്റ്റന്‍ കൂള്‍ 2017ല്‍ പരിമിത ഓവര്‍ ക്യാപ്റ്റന്‍ പദവിയും കൈമാറി. വിക്കറ്റിന് പിന്നില്‍ ഇന്ത്യയുടെ സൂപ്പര്‍സ്റ്റാര്‍ ഇപ്പോള്‍ ഈ കൂള്‍ മനുഷ്യന്‍ തന്നെ!

 

Viral News

Read more topics: ms dhoni ,kohli,sachin tendulkar
English summary
ms dhoni more popular than kohli and sachin tendulkar in India
topbanner

More News from this section

Subscribe by Email