Wednesday April 24th, 2019 - 1:41:am
topbanner
topbanner

അമ്പയര്‍മാരോട് ക്ഷുഭിതനായി; ധോണിക്ക് മാച്ച് ഫീയുടെ 50% പിഴശിക്ഷ

JB
അമ്പയര്‍മാരോട് ക്ഷുഭിതനായി; ധോണിക്ക് മാച്ച് ഫീയുടെ 50% പിഴശിക്ഷ

ചെന്നൈ: കളിക്കളത്തില്‍ എംഎസ് ധോണി ക്ഷുഭിതനാവുകയെന്നത് എളുപ്പത്തില്‍ സംഭവിക്കുന്ന കാര്യമല്ല. ഏത് ഘട്ടത്തിലും സമ്മര്‍ദ്ദത്തെ അതിജീവിച്ച് കൂളായി നില്‍ക്കുന്ന അദ്ദേഹം എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ നിയന്ത്രണം വിട്ടു. ധോണി പുറത്തായതിന് ശേഷമാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.

അവസാന ഓവറില്‍ നോബോളെന്ന് തോന്നിച്ച ബെന്‍ സ്റ്റോക്‌സിന്റെ പന്ത്. ആദ്യം അമ്പയര്‍ നോബോള്‍ വിളിച്ചു എന്നാല്‍ പിന്നീട് ഇത് അനുവദിച്ചില്ല.ലെഗ് അമ്പയറുടെ നിര്‍ദ്ദേശ പ്രകാരമാണ് നോബോള്‍ അനുവദിക്കാതിരുന്നത്. ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജ നോബോളിന് വേണ്ടി ആദ്യം വാദിച്ചു.എന്നാല്‍ അമ്പയര്‍മാര്‍ അനുവദിക്കാന്‍ തയ്യാറായില്ല.

ഒടുവില്‍ എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് അതാ വരുന്ന ധോണി. ഡഗ് ഔട്ടില്‍ നിന്ന് ധോണി ഫീല്‍ഡിലേക്ക് കയറിവന്നു. കയറിക്കയറി ക്രീസില്‍ വരെയെത്തി തന്റെ സ്വതസിദ്ധമായ കൂള്‍ കൈവിട്ട് അമ്പയര്‍മാരുമായി തര്‍ക്കിച്ചു. സംഭവത്തില്‍ ധോണിക്കെതിരെ പിഴശിക്ഷ വിധിച്ചു. മാച്ച് ഫീയുടെ 50 ശതമാനം അദ്ദേഹം പിഴയടക്കണം.

എന്നിട്ടും നോബോള്‍ അനുവദിച്ചില്ല.ഒടുവില്‍ നിരാശനായി ധോണിക്ക് തിരികെ പോരേണ്ടി വന്നു. ഏതായാലും മത്സരം സാന്റ്‌നറുടെ സിക്‌സറിലൂടെ ചെന്നൈ വിജയിച്ചു. എന്നാല്‍ അമ്പയറിങും നോബോളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും തുടങ്ങുമെന്ന് ഉറപ്പാണ്.

 

English summary
ms dhoni fined for angry to umpaire
topbanner

More News from this section

Subscribe by Email