Tuesday December 18th, 2018 - 6:47:pm
topbanner

ഓപ്പണിംഗ് ഇറങ്ങണം, ഇല്ലെങ്കില്‍ രാജി; സ്വന്തം നേട്ടം നോക്കി; മിതാലിയ്‌ക്കെതിരെ കോച്ചിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇതൊക്കെ

suji
 ഓപ്പണിംഗ് ഇറങ്ങണം, ഇല്ലെങ്കില്‍ രാജി; സ്വന്തം നേട്ടം നോക്കി; മിതാലിയ്‌ക്കെതിരെ കോച്ചിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇതൊക്കെ

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് സുപ്രധാനമായ നേട്ടങ്ങള്‍ കരസ്ഥമാക്കിയപ്പോഴും ആ വാര്‍ത്തകളുടെ ശോഭ കെടുത്താന്‍ ടീമിലെ ഉള്‍പ്പോര് പുറത്തുവന്നത് പര്യാപ്തമായിരുന്നു. സീനിയര്‍ താരം മിതാലി രാജ് കോച്ച് രമേഷ് പൊവാറിന് എതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് കോച്ച് ബിസിസിഐക്ക് ഔദ്യോഗിക റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഓപ്പണ്‍ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ വനിതാ ടി20 ലോകകപ്പില്‍ നിന്നും പിന്‍മാറുമെന്നും വിരമിക്കുമെന്നും താരം ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

കോച്ചുമാരെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതും, സമ്മര്‍ദത്തിലാക്കുന്നതുമായ രീതിയും, ടീമിന്റെ താല്‍പര്യങ്ങളേക്കാള്‍ സ്വന്തം താല്‍പര്യം മുന്നില്‍ വെയ്ക്കുന്നതും നിര്‍ത്തണമെന്നാണ് രമേഷ് പൊവാര്‍ ആവശ്യപ്പെടുന്നത്. ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ തോറ്റ് പുറത്തായ ടീമിന്റെ പ്രകടനത്തെക്കുറിച്ച് ബിസിസിഐക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് കോച്ച് ഇക്കാര്യങ്ങള്‍ എഴുതിയത്. ബിസിസിഐ സിഇഒ രാഹുല്‍ ജൊഹ്‌റി, ക്രിക്കറ്റ് ഓപ്പറേഷന്‍സ് മേധാവി സാബാ കരീം എന്നിവരെ കണ്ട ശേഷമാണ് കോച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

കോച്ച് തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മിതാലി രാജ് നേരത്തെ കുറ്റപ്പെടുത്തിയത്. ഇതിനുള്ള മറുപടി രമേഷ് പൊവാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ടീം മീറ്റിംഗുകളില്‍ യാതൊരു സംഭാവനയും നല്‍കാതെ മിണ്ടാതിരിക്കും, ടീം പ്ലാനിനൊപ്പം നീങ്ങാന്‍ തയ്യാറാകുന്നില്ല, സ്വന്തം നേട്ടങ്ങള്‍ക്കായി ശ്രമിക്കും, റണ്‍ നേടുന്നതില്‍ കൃത്യത കാണിക്കാതെ മറ്റ് താരങ്ങളെ സമ്മര്‍ദത്തിലാക്കും, സ്‌കോര്‍ ചെയ്യാന്‍ പര്യാപ്തമായ ലക്ഷ്യബോധത്തിന്റെ അഭാവം എന്നിവയാണ് കോച്ച് അക്കമിട്ട് നിരത്തുന്നത്.

പാകിസ്ഥാനെതിരെയുള്ള മത്സരം നടക്കുന്ന ദിവസമായിരുന്നു മിതാലി രാജ് രാജിഭീഷണി മുഴക്കിയതെന്നും കോച്ച് വ്യക്തമാക്കി.

 

Read more topics: mithali raj,ramesh powar
English summary
mithali raj threatened to retire if she couldnt open says ramesh powar
topbanner

More News from this section

Subscribe by Email