Saturday October 20th, 2018 - 11:04:pm
topbanner
Breaking News

മൈക്കിള്‍ ഷൂമാക്കര്‍ ഗുരുതരാവസ്ഥയില്‍

NewsDesk
മൈക്കിള്‍ ഷൂമാക്കര്‍ ഗുരുതരാവസ്ഥയില്‍

മിലാന്‍: ഫോര്‍മുല വണ്‍ കാറോട്ടത്തിലെ ഇതിഹാസതാരം മൈക്കിള്‍ ഷൂമാക്കര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഫെരാരിയുടെ മുന്‍ മേധവി ലൂക ഡീ മോണ്ടേമോളോയാണ് ഇക്കാര്യം അറിയിച്ചത്.

ആള്‍പ്‌സ് പര്‍വതനിരയില്‍ സ്‌കീയിങ്ങിനിടെ ഗുരുതരമായി പരിക്കേറ്റ ഷൂമാക്കര്‍ രണ്ടുവര്‍ഷത്തിലേറെയാണ് കോമയില്‍ കഴിയുകയാണ്. തലയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അദ്ദേഹം ഇപ്പോള്‍ വീട്ടില്‍ പ്രത്യേക സജ്ജീകരിച്ച മുറിയിലാണ് കഴിയുന്നത്.

2013 ഡിസംബറിലാണ് ഷൂമാക്കര്‍ക്ക് പരിക്കേറ്റത്. നീണ്ടനാളത്തെ ആശുപത്രിവാസത്തിനുശേഷം ഷൂമാക്കര്‍ ആരോഗ്യനിലയിലേക്ക് തിരിച്ചുവരുമെന്ന് വീട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

English summary
Michael Schumacher: Latest news not good, says Luca di Montezemolo
topbanner

More News from this section

Subscribe by Email