Thursday November 15th, 2018 - 3:22:am
topbanner

മെസ്സിയുടെ വോട്ട് നെയ്മര്‍ക്കും സുവാരസിനും; റൂണിയുടെ വോട്ട് മെസ്സിക്ക്

NewsDesk
മെസ്സിയുടെ വോട്ട് നെയ്മര്‍ക്കും സുവാരസിനും; റൂണിയുടെ വോട്ട് മെസ്സിക്ക്

സൂറിച്ച്: ഫിഫ ലോക ഫുട്‌ബോളറെ തെരഞ്ഞെടുക്കാന്‍ ഫുട്‌ബോള്‍ താരങ്ങള്‍ നല്‍കിയ വോട്ടുകളുടെ വിവരം പുറത്തുവന്നു. ലോക ഫുട്‌ബോളറായ മെസ്സി തന്റെ മൂന്നു വോട്ടുകളും നല്‍കിയത് ബാഴ്‌സയിലെ സഹതാരങ്ങള്‍ക്കാണ്. സുവാരസ്, നെയ്മര്‍, ഇനിയേസ്റ്റ എന്നിവര്‍ക്കായിരുന്നു മെസ്സിയുടെ വോട്ട്.

ലോക ഫുട്‌ബോളര്‍ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒന്നാം വോട്ട് ചെയ്തതാവട്ടെ റയലിലെ തന്റെ സഹ ടീമംഗമായ ഫ്രഞ്ച് താരം കരിം ബെന്‍സേമയ്ക്ക്. ഹാമസ് റോഡ്രിഗസ് ഗരാത് ബെയ്ല്‍ എന്നിവര്‍ക്കായിരുന്നു പോര്‍ച്ചുഗീസ് താരത്തിന്റെ മറ്റു രണ്ടു വോട്ടുകള്‍.

ഇംഗ്ലീഷ് താരം വെയ്ന്‍ റൂണിയുടെ വോട്ട് അര്‍ജന്റൈന്‍ താരമായ മെസ്സിക്കാണ്. റൂണിയുടെ മൂന്നാം വോട്ട് മാത്രമാണ് പഴയ യുണൈറ്റഡ് ടീമംഗമായ റൊണാള്‍ഡോയ്ക്ക് ലഭിച്ചത്. റൂണിയുടെ രണ്ടാം വോട്ട് ബയറണിന്റെ തോമസ് മുള്ളര്‍ക്കായിരുന്നു.

Read more topics: Messi, Suarez, Neymar, Ballon d'Or
English summary
Messi chose Suarez over Neymar? Plus more Ballon d'Or votes
topbanner

More News from this section

Subscribe by Email