Monday September 24th, 2018 - 9:35:pm
topbanner

മേരി കോമിന് അഞ്ചാം സ്വര്‍ണ്ണം

rajani v
മേരി കോമിന് അഞ്ചാം സ്വര്‍ണ്ണം

ഹോ ചി മിന്‍ സിറ്റി : ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് അഞ്ചാം സ്വര്‍ണ്ണം. ആകെ ആറു തവണയാണ് മേരി കോം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. ഇതില്‍ ആറു തവണയും ഫൈനലില്‍ പ്രവേശിച്ചു. അഞ്ചു തവണ സ്വര്‍ണം നേടുകയും ചെയ്തു.

കഴിഞ്ഞ അഞ്ച് വര്‍ഷമായ് 51 കിലോ ഗ്രാം വിഭാഗത്തില്‍ മാത്രം പങ്കെടുത്ത മേരി ആദ്യമായാണ് ഭാരം കുറച്ച് 48 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിക്കാന്‍ ഇറങ്ങിയത്. ഒളിംമ്ബിക്‌സ് ചാമ്ബ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവ് കൂടിയായ താരം ജപ്പാന്റെ ടബാസ കോമുറയെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ കടന്നത്.

 

Read more topics: mary kom, gold ,medal
English summary
mary kom gold medal
topbanner

More News from this section

Subscribe by Email