Friday August 17th, 2018 - 5:47:am
topbanner

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; പോഗ്ബയ്ക്ക് ആദ്യ ഗോള്‍

NewsDesk
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; പോഗ്ബയ്ക്ക് ആദ്യ ഗോള്‍

ലണ്ടന്‍: കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഉദ്ഘാടന മത്സരം ഗംഭീരമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. മത്സരത്തില്‍ ലീസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് യുണൈറ്റഡ് കീഴ്‌പ്പെടുത്തി.

നായകനായ ആദ്യ മത്സരത്തില്‍ തന്നെ പോഗ്ബ ഗോളടിച്ചു. സീസണിലെ ആദ്യ ഗോളെന്ന ബഹുമതിയും ഇതോടെ പോഗ്ബയ്ക്ക് ലഭിച്ചു.

പോഗ്ബയ്ക്ക് പുറമെ ലൂക്ക് ഷായും യുണൈറ്റഡിന് വേണ്ടി ലക്ഷ്യംകണ്ടു. ജാമി വാര്‍ഡി ആണ് ലെസ്റ്ററിന്റെ ഏക ഗോള്‍ നേടിയത്. ലോകകപ്പില്‍ നിറം മങ്ങിയ സ്പാനിഷ് ഗോള്‍ കീപ്പര്‍ ഡി ജിയയുടെ തകര്‍പ്പന്‍ പ്രകടനമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തുണയായത്.

പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ടോട്ടനം ന്യൂ കാസിലിനെയും ചെല്‍സി ഹഡേഴ്‌സ്ഫീഡിനെയും നേരിടും.

English summary
Manchester United start 2018/19 Premier League season with 2-1
topbanner

More News from this section

Subscribe by Email