Wednesday April 25th, 2018 - 12:23:pm
topbanner

ഗ്രീസ്മാന് 800 കോടി വിലയിട്ട് ബാഴ്‌സ; അതുക്കും മേലെ സിറ്റി

sadu prakash
ഗ്രീസ്മാന് 800 കോടി വിലയിട്ട് ബാഴ്‌സ; അതുക്കും മേലെ സിറ്റി

നെയ്മര്‍ക്ക് പകരക്കാരനായി അത്ലറ്റികോ മഡ്രിഡിന്റെ കുന്തമുന അന്റോണിയോ ഗ്രീസ്മാനെ ടീമിലെത്തിക്കാനുള്ള ബാഴ്‌സയുടെ നീക്കത്തിന് തിരിച്ചടി. ആത്ലറ്റിക്കോ മഡ്രിഡിന് നിലവിലുള്ള യുവേഫയുടെ ട്രാന്‍സ്ഫര്‍ നിരോധനം നീക്കിയാല്‍ താരത്തെ 800 കോടി രൂപക്ക് സ്വന്തമാക്കാനായിരുന്നു പദ്ധതി.

ബാഴ്സ ഇട്ട സ്വപ്ന വിലക്കും മേലെ മോഹവിലയിട്ട് താരത്തെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് സൂപ്പര്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശ്രമിക്കുന്നതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. ഗ്രീസ്മാന് 800 കോടിയിലേറെ ട്രാന്‍സ്ഫര്‍ ഫീയായും, കൂടാതെ ബാഴ്സ ഓഫര്‍ ചെയ്തതിലേറെ ശമ്പളവും മൗറീഞ്ഞോ ഓഫര്‍ ചെയ്തു കഴിഞ്ഞുവെന്ന് സ്പാനിഷ് പത്രം മുണ്ടോ ഡിപോര്‍ട്ടീവോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ സീസണിലും ഗ്രീസ്മാനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശ്രമിച്ചിരുന്നുവെങ്കിലും ക്ലബിനെതിരെ വന്ന ട്രാന്‍സ്ഫര്‍ നിരോധനം തിരിച്ചടിയാവുകയായിരുന്നു. പിന്നീട് എവര്‍ട്ടണില്‍ നിന്നും ലുകാകുവിനെ ടീമിലെത്തിച്ച മൗറീഞ്ഞോ ഈ ക്ഷീണം തീര്‍ത്തു. ഈ സീസണ്‍ തുടക്കം മുതല്‍ റയല്‍ മഡ്രിഡ് താരം ഗാരെത് ബെയിലിനായി മൗറീഞ്ഞോ ശക്തമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ബെയിലിന് ലഭിക്കില്ലെന്ന് ഉറപ്പായ മൗറീഞ്ഞോ വീണ്ടും ഗ്രീസ്മാനിലേക്ക് തന്നെ തിരിയുകയാണ്.

മറുവശത്ത് അത്ലറ്റിക്കോയുടെ ഈ ഗോളടി യന്ത്രത്തെ ടീമിലെത്തിച്ചു നെയ്മറുടെ വിടവ് നികത്താനാണ് ബാഴ്സയുടെ ശ്രമം. ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റ നിരയായി ചുരുങ്ങിയ കാലം കൊണ്ട് തന്നെ വാഴ്ത്തപ്പെട്ട എംഎസ്എന്‍ സഖ്യമാണ് നെയ്മറുടെ കൂറുമാറ്റത്തോടെ ബാഴ്സക്ക് നഷ്ടപ്പെട്ടത്. ഇതിനു പകരമായി ഫ്രഞ്ച് താരത്തെ ടീമിലെടുത്ത് പുതിയൊരു എംഎസ്ജി സഖ്യം പടുത്തുയര്‍ത്താനാവും കാറ്റലന്‍ ക്ലബിന്റെ ശ്രമം.

നേരത്തെ 24 മില്യണ്‍ യൂറോയ്ക്ക് റയല്‍ സൊസീഡാസില്‍ നിന്നും അത്ലറ്റിക്കോ മഡ്രിഡില്‍ എത്തിയ ഗ്രീസ്മാന്‍ കഴിഞ്ഞ സീസണില്‍ മാത്രം ടീമിനായി 29 ഗോളുകളും 11 അസിസ്റ്റുകളും നേടി.

English summary
manchester city offers more remuneration to Antoine Griezmann than barcelona

More News from this section

Subscribe by Email