Saturday February 16th, 2019 - 11:17:am
topbanner

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

NewsDesk
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

ലണ്ടന്‍: അഞ്ചു മത്സരങ്ങള്‍ ശേഷിക്കെ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം സ്വന്തമാക്കി. 33 മല്‍സരങ്ങളില്‍നിന്നും 87 പോയന്റ് നേടിയാണ് സിറ്റി കിരീടം ഉറപ്പിച്ചത്.

രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേക്കാള്‍ 16 പോയിന്റ് ലീഡുണ്ട് സിറ്റിക്ക്. 33 മല്‍സരങ്ങളില്‍നിന്ന് 71 പോയിന്റാണ് യുണൈറ്റഡിനുള്ളത്.

നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പ്രീമിയര്‍ ലീഗ് കിരീടം വീണ്ടും സിറ്റി സ്വന്തമാക്കുന്നത്. ഏഴു വര്‍ഷത്തിനിടെ സിറ്റി നേടുന്ന മൂന്നാം പ്രീമിയര്‍ ലീഗ് കിരീടം കൂടിയാണിത്.

ഓള്‍ഡ് ട്രോഫോഡില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ വെസ്റ്റ്ബ്രോം അട്ടിമറി വിജയം നേടിയതോടെയാണ് സിറ്റി കിരീടം ഉറപ്പാക്കിയത്. നിര്‍ണായകമായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള വെസ്റ്റ്ബ്രോം പരാജയപ്പെടുത്തിയത്.

Viral News

English summary
Manchester City crowned Premier League champions
topbanner

More News from this section

Subscribe by Email