Sunday September 23rd, 2018 - 7:47:pm
topbanner

ഗാംഗുലിയെ കൊല്ലുമെന്ന് ഭീക്ഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍

Jikku Joseph
ഗാംഗുലിയെ കൊല്ലുമെന്ന് ഭീക്ഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയ്ക്ക് നേരെ വധഭീഷണി ഉയര്‍ത്തി കത്ത് അയച്ചയാള്‍ അറസ്റ്റില്‍. നിര്‍മല്യ സമന്ത എന്ന 39കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മിഡാപൂരിലെ വീട്ടില്‍ നിന്നുമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കത്ത് വിതരണം ചെയ്ത കൊറിയര്‍ സര്‍വീസില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാന്‍ സാധിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ വീട്ടില്‍ ഗാംഗുലിയുമായി ചേര്‍ന്നു നില്‍ക്കുന്ന നിരവധി ചിത്രങ്ങളുണ്ടായിരുന്നതായും ഇയാള്‍ കടുത്ത ഗാംഗുലി ആരാധകനാണെന്നും പൊലീസ് പറഞ്ഞു.

English summary
man arrested for threat letters to sourav
topbanner

More News from this section

Subscribe by Email