topbanner
Tuesday November 21st, 2017 - 2:36:am
topbanner
Breaking News

ധോണി തീരുമാനമെടുത്തത് കൃത്യസമയത്ത്: എം.എസ്.കെ പ്രസാദ്

Jikku Joseph
ധോണി തീരുമാനമെടുത്തത് കൃത്യസമയത്ത്: എം.എസ്.കെ പ്രസാദ്

ന്യൂഡല്‍ഹി: കൃത്യമായ സമയത്താണ് മഹേന്ദ്രസിംഗ് ധോണി നായക സ്ഥാനമൊഴിഞ്ഞതെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ.പ്രസാദ്. നായകസ്ഥാനം ഏറ്റെടുക്കാന്‍ വിരാട് കോഹ്ലി ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 15ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ധോണിയുണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്‍കി.

ഒരു മാസം മുമ്പോ ആറു മാസം മുമ്പോ അദ്ദേഹം രാജി തീരുമാനം എടുത്തിരുന്നെങ്കില്‍ ഞങ്ങള്‍ ശരിക്കും ആശയക്കുഴപ്പത്തിലാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ സന്ദര്‍ഭോചിതമായ തീരുമാനത്തെ അഭിനന്ദിക്കുന്നു. ടെസ്റ്റ് നായകനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിരാട് കോഹ്ലിക്കു സ്ഥാനം കൈമാറാന്‍ സമയമായെന്ന് അദ്ദേഹം മനസിലാക്കിയെന്ന് പ്രസാദ് പറഞ്ഞു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ധോണിക്കു കുറച്ചുകാലംകൂടി കളിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
m.s.k prasad says about dhoni resign
topbanner topbanner

More News from this section

Subscribe by Email