Wednesday September 19th, 2018 - 8:53:am
topbanner
Breaking News

ലോകകപ്പിലെ മികച്ച താരം ലൂക്കാ മോഡ്രിച്ച്; ഗോളി കുര്‍ട്ടോയിസ്; ഗോളടിക്കാരന്‍ കെയിന്‍

NewsDesk
ലോകകപ്പിലെ മികച്ച താരം ലൂക്കാ മോഡ്രിച്ച്; ഗോളി കുര്‍ട്ടോയിസ്; ഗോളടിക്കാരന്‍ കെയിന്‍

മോസ്‌ക്കോ: റഷ്യ ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിന്. ടീമിനെ ഫൈനല്‍വരെ എത്തിച്ചതില്‍ വഹിച്ച പങ്കാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ബെല്‍ജിയം നായകന്‍ ഈഡന്‍ ഹാസര്‍ഡും ഫ്രാന്‍സിന്റെ ഗ്രീസ്മാനുമാണ് മികച്ച താരത്തിനുള്ള പട്ടികയില്‍ മോഡ്രിച്ചിന് തൊട്ടുപിന്നില്‍ രണ്ടും മൂന്നും സ്ഥാനത്ത്. കഴിഞ്ഞ ലോകകപ്പിലും ഫൈനലില്‍ തോറ്റ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിക്കായിരുന്നു ഗോള്‍ഡന്‍ ബോള്‍.

ആറു ഗോളുകള്‍ നേടിയ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്നാണ് കൂടുതല്‍ ഗോളടിച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ചും നോക്കൗട്ട് ഘട്ടത്തില്‍ ഒരു ഗോളും നേടി ഹാരി കെയ്ന്‍.

ടോപ് സ്‌കോറര്‍ ലിസ്റ്റില്‍ കെയ്നിന് പിന്നില്‍ രണ്ടാം സ്ഥാനത്ത് ഫ്രാന്‍സിന്റെ ഗ്രീസ്മാനും മൂന്നാം സ്ഥാനത്ത് ലുക്കാക്കുവുമാണ്. പത്തൊമ്പതുകാരനായ കിലിയന്‍ എംബാപ്പെയാണ് റഷ്യയിലെ മികച്ച യുവതാരം. ഫൈനലില്‍ അടക്കം ഫ്രാന്‍സിന്റെ വിജയം ഉറപ്പിച്ച നാലു ഗോളുകളാണ് എംബാപ്പെ സ്‌കോര്‍ ചെയ്തത്.

മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ബെല്‍ജിയത്തിന്റെ തിബൂട്ട് കുര്‍ട്ടോയിസിന്റെ കൈകളിലെത്തി. ടൂര്‍ണമെന്റിലുടനീളം പോസ്റ്റിനു മുന്നില്‍ മികച്ച സേവുകള്‍ തീര്‍ത്ത കുര്‍ട്ടോയുടെ കൂടി മികവിലാണ് ബെല്‍ജിയം മൂന്നാം സ്ഥാനക്കാരായി മടങ്ങിയത്. മികച്ച ടീമിനുള്ള ഫെയര്‍ പ്ലേ അവാര്‍ഡ് മുന്‍ചാമ്പ്യന്‍മാരായ സ്പെയ്നാണ്. ഫിഫയുടെ ടെക്നിക്കല്‍ സ്റ്റഡി ഗ്രൂപ്പാണ് അച്ചടക്കത്തോടെ കളിക്കുന്ന ടീമിനുള്ള ഈ അവാര്‍ഡ് തിരഞ്ഞെടുത്തത്.

English summary
Luka Modric wins World Cup Golden Ball as Mbappe and Courtois also honoured
topbanner

More News from this section

Subscribe by Email