Sunday September 23rd, 2018 - 8:35:pm
topbanner

ലൂക്കാ മോഡ്രിച്ച് മികച്ച യൂറോപ്യന്‍ ഫുട്‌ബോള്‍ താരം; റൊണാള്‍ഡോയും സലയും പിന്നിലായി

NewsDesk
ലൂക്കാ മോഡ്രിച്ച് മികച്ച യൂറോപ്യന്‍ ഫുട്‌ബോള്‍ താരം; റൊണാള്‍ഡോയും സലയും പിന്നിലായി

മൊണാക്കോ: പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പ്രീമിയര്‍ ലീഗിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ എന്നിരെ പിന്നിലാക്കി 2017-18 വര്‍ഷത്തിലെ യുവേഫ പുരസ്‌കാരം റയല്‍ മഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കി.

റഷ്യ ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് മോഡ്രിച്ചിന് വഴിതെളിഞ്ഞത്. ലോകകപ്പില്‍ ഫൈനലിലെത്തിയ ക്രൊയേഷ്യന്‍ ടീമിന്റെ നായകനായിരുന്നു ഈ മുപ്പത്തിരണ്ടുകാരന്‍.

മികച്ച താരങ്ങള്‍ക്കുള്ള പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാമതെത്തി. മുഹമ്മദ് സലായാണ് മൂന്നാമത്. അന്റോയിന്‍ ഗ്രീസ്മന്‍, ലയണല്‍ മെസ്സി, കിലിയന്‍ എംബപ്പെ, കെവിന്‍ ഡിബ്രൂയിനെ, റാഫേല്‍ വരാന്‍, ഏഡന്‍ ഹസാര്‍ഡ്, സെര്‍ജിയോ റാമോസ് എന്നിവരാണ് യഥാക്രമം രണ്ടു മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്.

യൂറോപ്പിലെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്‌കാരവും തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മോഡ്രിച്ച് നേടി. അതേസമയം, സീസണിലെ മികച്ച സ്‌ട്രൈക്കറായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരഞ്ഞെടുക്കപ്പെട്ടു. റയല്‍ മഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് മികച്ച ഡിഫന്‍ഡറായും റയലിന്റെ തന്നെ കോസ്റ്റ റിക്കന്‍ താരം കെയ്ലര്‍ നവാസ് മികച്ച ഗോള്‍കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.

English summary
Luka Modric beating Cristiano Ronaldo to top UEFA award
topbanner

More News from this section

Subscribe by Email