Sunday September 23rd, 2018 - 12:11:pm
topbanner

മികച്ച പരിശീലകനുള്ള ഫിഫ പുരസ്‌കാരം ലൂയിസ് എന്റിക്കയ്ക്ക്

NewsDesk
മികച്ച പരിശീലകനുള്ള ഫിഫ പുരസ്‌കാരം ലൂയിസ് എന്റിക്കയ്ക്ക്

സൂറിച്ച്: കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച പരിശീലകനുള്ള ഫിഫ പുരസ്‌കാരം ബാഴ്‌സലോണ കോച്ച് ലൂയിസ് എന്റിക്കയ്ക്ക്. ബാഴ്‌സയ്ക്കുവേണ്ടി അഞ്ചു കിരീടങ്ങള്‍ നേടിക്കൊടുത്തതാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ബയണ്‍ മ്യൂണിക്ക് പരിശീലകന്‍ പെപ് ഗാര്‍ഡിയോളയെയും ചിലി പരിശീലകന്‍ സംപൗളിയെയും മറികടന്നാണ് എന്റിക്കെയുടെ നേട്ടം. വനിതാ വിഭാഗത്തില്‍ മികച്ച പരിശീലകയായി യുഎസിന്റെ ജിലി എല്ലിസിനെ തെരഞ്ഞെടുത്തു. ബ്രസീല്‍ താരം വെന്‍ഡല്‍ ലിറയ്ക്കാണ് മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ്.

യുഎസിന് ലോകകപ്പ് കിരീടം നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച കാര്‍ലി ലോയ്ഡാണ് മികച്ച വനിതാ ഫുട്‌ബോളര്‍. പുരസ്‌കാര ചടങ്ങിനിടെ ഫിഫ ലോക ഇലവനെയും പ്രഖ്യാപിച്ചു.

ഫിഫ വേള്‍ഡ് ഇലവന്‍

മാനുവല്‍ നോയര്‍ (ഗോള്‍ കീപ്പര്‍), ഡാനി ആല്‍വ്‌സ്, സെര്‍ജിയോ റാമോസ്, തിയാഗോ സില്‍വ, മാഴ്‌സലോ (പ്രതിരോധം), ആന്ദ്ര ഇനിയേസ്റ്റ, പോള്‍ പോഗ്ബ, ലൂക്ക മോഡ്രിച്ച് (മിഡ്ഫീല്‍ഡ്), ലയണല്‍ മെസി, നെയ്മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (ഫോര്‍വാര്‍ഡ്).

Read more topics: Barcelona, Luis Enrique, Coach
English summary
Barcelona News: Luis Enrique wins 2015 Coach of the Year
topbanner

More News from this section

Subscribe by Email