topbanner
Wednesday March 29th, 2017 - 1:11:am
topbanner

ഫിഫ പുരസ്‌കാരം ലഭിച്ചില്ല; അര്‍ജന്റീനയില്‍ മെസ്സിയുടെ പ്രതിമ തകര്‍ത്തു

NewsDesk
ഫിഫ പുരസ്‌കാരം ലഭിച്ചില്ല; അര്‍ജന്റീനയില്‍ മെസ്സിയുടെ പ്രതിമ തകര്‍ത്തു

ബ്യൂണസ് ഐറിസ്: ഫിഫയുടെ ലോകഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം മെസ്സിയെ പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കിയതിനു പിന്നാലെ അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ സ്ഥാപിച്ചിരുന്ന, മെസ്സിയുടെ പ്രതിമ തകര്‍ത്തു.

ഇക്കഴിഞ്ഞ ജൂണില്‍ അനാച്ഛാദനം ചെയ്ത മെസിയുടെ വെങ്കല പ്രതിമയാണ് ഭാഗികമായി തകര്‍ക്കപ്പെട്ടത്. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ തോറ്റശേഷം താന്‍ അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറയുന്നുവെന്ന് മെസ്സി ഇടക്ക് പ്രഖ്യാപിച്ചിരുന്നു.

ഇതിനു ശേഷമാണ് ബ്യൂണസ് ഐറിസില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടത്. തകര്‍ക്കപ്പെട്ട പ്രതിമ പൂര്‍വസ്ഥിതിയിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Read more topics: Lionel Messi, statue, Buenos Aires
English summary
Lionel Messi statue vandalised in Buenos Aires
topbanner topbanner

More News from this section

Subscribe by Email