Friday September 21st, 2018 - 7:45:am
topbanner
Breaking News

പെനാല്‍റ്റി പാഴാക്കിയതില്‍ വേദനിക്കുന്നു; സമനില വഴങ്ങിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് മെസി

rajani v
പെനാല്‍റ്റി പാഴാക്കിയതില്‍ വേദനിക്കുന്നു; സമനില വഴങ്ങിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് മെസി

മോസ്‌കോ: ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഐസ്ലന്‍ഡിനോട് സമനില വഴങ്ങിയതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് അര്‍ജന്റീനന്‍ സൂപ്പര്‍താരം ലിയോണല്‍ മെസി. പെനാല്‍റ്റി പാഴാക്കിയതില്‍ വേദനിക്കുന്നതായും മെസി പറഞ്ഞു.

മെസി നിര്‍ണായക പെനാല്‍റ്റി പാഴാക്കിയ മത്സരത്തില്‍ ഐസ്ലന്‍ഡിനോട് അര്‍ജന്റീന ഒരു ഗോളിന് സമനില വഴങ്ങിയിരുന്നു. 64ാം മിനിറ്റില്‍ മെസിയെ വീഴ്ത്തിയതിന് പെനാലിറ്റി .കിക്കെടുക്കാനെത്തിയ മെസ്സിയെ ഫുട്‌ബോള്‍ ലോകം കണ്ണിമവെട്ടാതെ നോക്കിനിന്നു. എന്നാല്‍ വലതുവിങ്ങിലേയ്ക്ക് തൊടുത്തുവിട്ട ദുര്‍ബല ഷോട്ട് ഹാല്‍ഡോര്‍ സണ്‍തടുത്തിട്ടു.

പ്രതിരോധത്തില്‍ മാത്രമായിരുന്നു ഐസ്ലന്‍ഡിന്റെ ശ്രദ്ധ. ഐസ്ലന്‍ഡിനെതിരെ തങ്ങള്‍ വിജയം അര്‍ഹിച്ചിരുന്നു. ലോകകപ്പ് എളുപ്പമാകില്ലെന്ന് നന്നായി അറിയാം എന്നാല്‍ ക്രൊയേഷ്യക്കെതിരെ അര്‍ജന്റീന വിജയിക്കുക തന്നെ ചെയ്യും. മത്സരശേഷം മെസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Read more topics: lionel messi, statement
English summary
lionel messi statement
topbanner

More News from this section

Subscribe by Email