topbanner
Sunday August 20th, 2017 - 7:33:am
topbanner

രണ്ടു കുട്ടികളുടെ പിതാവായ മെസ്സിയുടെ വിവാഹം ഉടന്‍

NewsDesk
രണ്ടു കുട്ടികളുടെ പിതാവായ മെസ്സിയുടെ വിവാഹം ഉടന്‍

മാഡ്രിഡ്: രണ്ട് കുട്ടികളുടെ പിതാവായ അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ വിവാഹം ഉടനെന്ന് റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ അമ്മയായ കാമുകി അന്റോണല്ലോ റോക്കുസോ തന്നെയാണ് വധു.

2007ലാണ് മെസിയുടെ പ്രണയം ലോകമറിയുന്നത്. പ്രശസ്ത മോഡലായിരുന്ന അന്റോണല്ലോ റോക്കുസോ 2012ഓടെ ബാഴ്‌സയിലേക്ക് മാറി. 2017ലായിരിക്കും മെസിയുടെ വിവാഹമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരക്കേറിയ ഫുട്‌ബോള്‍ സീസണ് യോജിച്ച തരത്തില്‍ സൗകര്യപ്രദമായ സമയത്ത് വിവാഹം നടക്കുമെന്ന് മാര്‍സ എന്ന സ്പാനിഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ബാഴ്‌സലോണയിലെയും അര്‍ജന്റീനന്‍ ടീമിലെയും താരങ്ങള്‍ക്ക് കൂടി പങ്കെടുക്കേണ്ടാവുന്ന തരത്തിലാകും വിവാഹം തയ്യാറാക്കുക. കുറച്ച് കാലമായി വിവാഹത്തെപ്പറ്റി ഇരുവരും ചര്‍ച്ച ചെയ്തിരുന്നുവത്രെ.

മെസിയുടെ ജന്മനാടായ അര്‍ജന്റീനയില്‍ വെച്ചാകും ചടങ്ങ്. ഇരുവരും ആദ്യമായി കണ്ടതും ഇവിടെയായിരുന്നു. തിയാഗോ (നാല് വയസ്), മാതിയോ (ഒരു വയസ്) എന്നിവരാണ് മെസ്സിയുടെ കുട്ടികള്‍.

English summary
Is Lionel Messi set to marry childhood sweetheart Antonella Roccuzzo in 2017?
topbanner topbanner

More News from this section

Subscribe by Email