Tuesday October 23rd, 2018 - 2:51:am
topbanner
Breaking News

വിരമിക്കല്‍ സൂചന നല്‍കി മെസി; ഹൃദയം തകര്‍ന്ന് ആരാധകര്‍

Jikku Joseph
വിരമിക്കല്‍ സൂചന നല്‍കി മെസി; ഹൃദയം തകര്‍ന്ന് ആരാധകര്‍

മോസ്‌കോ: ലോകകപ്പ് ആരംഭിക്കാനിരിക്കെ ആരാധകരെ നിരാശയിലാക്കി അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസി. ലോകകപ്പിന് ശേഷം രാജ്യാന്തര ഫുട്ബോളില്‍ നിന്നും വിരമിക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് താരം. താന്‍ രാജ്യത്തിനു വേണ്ടി ചെയ്തതൊക്കെ അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ അവഗണിക്കുകയാണെന്ന വിമര്‍ശനവുമായാണു വിരമിക്കല്‍ സൂചന നല്‍കിയത്.

2005-ലാണ് മെസ്സിയുടെ രാജ്യാന്തര കരിയറിന്റെ ആരംഭം. 2014 ലോകകപ്പ് ഫൈനലിലും കോപ്പാ അമേരിക്ക ഫൈനലിലും എത്തിയെങ്കിലും മെസിക്കും അര്‍ജന്റീനയ്ക്കും ജയം കണ്ടെത്താനായില്ല. പിന്നീട് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും മെസി തീരുമാനം മാറ്റുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ റഷ്യ ലോകകപ്പ് കരിയറിലെ അവസാന രാജ്യാന്തര ടൂര്‍ണമെന്റായിരിക്കുമെന്നു മെസി വ്യക്തമാക്കി.

ബ്രസീല്‍, ജര്‍മനി, സ്‌പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം ടീമുകള്‍ തങ്ങള്‍ക്കു വെല്ലുവിളിയാണെന്നു മെസി പറഞ്ഞു. നോക്കൗട്ട് വരെ തങ്ങള്‍ അനായാസം കടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി ഗ്രൂപ്പില്‍ ക്രയേഷ്യ, നൈജീരിയ, ഐസ്ലന്‍ഡ് ടീമുകള്‍ക്കൊപ്പമാണ് അര്‍ജന്റീന കളിക്കുന്നത്. 16 നു നടക്കുന്ന ആദ്യ മത്സരത്തില്‍ അര്‍ജന്റീന ഐസ്ലാന്‍ഡിനെ നേരിടും.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള പോര്‍ചുഗല്‍ ടീമും ഐസ്ലന്‍ഡ്, സൗദി അറേബ്യ, ഇറാന്‍ ടീമുകളും റഷ്യയില്‍ വിമാനമിറങ്ങിയിരുന്നു. ഉദ്ഘാടന മത്സരം കളിക്കുന്ന ടീമാണ് സൗദി അറേബ്യ. ഉദ്ഘാടന മത്സരം കളിക്കുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന നേട്ടം സൗദിക്ക് ഇത്തവണ സ്വന്തമാകും. പോര്‍ചുഗല്‍ സംഘത്തിന്റെ ക്യാമ്പ് തെക്കുകിഴക്കന്‍ മോസ്‌കോയിലെ ക്രാറ്റോവിലാണ്.

English summary
lionel messi hints at argentina retirement following world cup
topbanner

More News from this section

Subscribe by Email