Tuesday October 23rd, 2018 - 2:40:am
topbanner
Breaking News

മെസ്സിക്ക് ഹാട്രിക്ക്; ഡിപ്പോര്‍ട്ടീവോയെ തകര്‍ത്ത് ബാഴ്‌സലോണയ്ക്ക് ലാ ലീഗ കിരീടം

NewsDesk
മെസ്സിക്ക് ഹാട്രിക്ക്; ഡിപ്പോര്‍ട്ടീവോയെ തകര്‍ത്ത് ബാഴ്‌സലോണയ്ക്ക് ലാ ലീഗ കിരീടം

ബാഴ്‌സലോണ: ഡിപ്പോര്‍ട്ടിവോയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പിച്ച് ബാഴ്‌സലോണ ലാ ലീഗ കിരീടം ഒരിക്കല്‍ക്കൂടി സ്വന്തമാക്കി. ബാഴ്‌സലോണയുടെ 25ാം ലാലിഗ കിരീടമാണിത്.

നാല് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഇക്കുറി ലാലിഗ കിരീടം ബാഴ്‌സലോണ ഉറപ്പിച്ചത്. ചാമ്പ്യന്‍പട്ടത്തിന് നിര്‍ണായകമായ മത്സരത്തില്‍ സൂപ്പര്‍താരം മെസ്സി ഹാട്രിക് നേടി.

37, 81, 84 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഹാട്രിക് ഗോളുകള്‍. ബാഴ്‌സയ്ക്കുവേണ്ടി കുടീഞ്ഞോയും ഗോള്‍ നേടി. ലീഗില്‍ ഇതുവരെ 34 കളികള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്സയ്ക്ക് 86 പോയന്റായി. രണ്ടാമതുള്ള അത്ല്റ്റിക്കോയ്ക്ക് 75 പോയന്റാണുള്ളത്.

Read more topics: Lionel Messi, Barcelona, La Liga
English summary
Lionel Messi hat- trick gives Barcelona La Liga title after win over Deportivo
topbanner

More News from this section

Subscribe by Email