Saturday June 23rd, 2018 - 3:49:pm
topbanner
Breaking News

ചാമ്പ്യന്‍സ് ലീഗിന് ഗോള്‍ വര്‍ഷത്തോടെ തുടക്കം; ബാഴ്‌സയ്ക്കും ചെല്‍സിക്കും യുണൈറ്റഡിനും ജയം

NewsDesk
ചാമ്പ്യന്‍സ് ലീഗിന് ഗോള്‍ വര്‍ഷത്തോടെ തുടക്കം; ബാഴ്‌സയ്ക്കും ചെല്‍സിക്കും യുണൈറ്റഡിനും ജയം

ബാഴ്‌സലോണ: പുതിയ സീസണിലെ ചാമ്പ്യന്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഗോള്‍ വര്‍ഷത്തോടെ തുടക്കം. ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പി.എസ്.ജി, ബയേണ്‍മ്യൂണിക്, ചെല്‍സി ടീമുകള്‍ വന്‍ജയം ആഘോഷിച്ചു.

സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റികോ മഡ്രിഡ് റോമയോട് ഗോള്‍ രഹിത സമനിലയില്‍ കുരുങ്ങി. സൂപ്പര്‍ താരം ലയണല്‍ മെസ്സി രണ്ടു ഗോളുകളുമായി നിറഞ്ഞു നിന്ന മത്സരത്തില്‍ യുവന്റസിനെ 3-0ന് ബാഴ്‌സലോണ തകര്‍ത്തു. മറ്റൊരുഗോള്‍ റാക്കിറ്റിച്ചിന്റെ വകയായിരുന്നു.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-0ന് ബാസലിനെതോല്‍പിച്ചപ്പോള്‍, പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സി കാര്‍ബാഗ് എഫ്.കെയെ 6-0ന് തോല്‍പിച്ചു. പി.എസ്.ജി സെല്‍റ്റികിനെ 5-0നും ബയേണ്‍മ്യൂണിക് ആന്‍ഡര്‍ലഷ്റ്റിനെ 3-0നും തോല്‍പിച്ചു. മോസ് കോ ബെന്‍ഫിക്കയെ 2-1ന് തോല്‍പിച്ചപ്പോള്‍ സ്‌പോര്‍ട്ടിങ് ഒളിമ്പിയാകോസിനെ 3-2ന് തോല്‍പിച്ചു.

English summary
Lionel Messi gives Barca win over Juve; Man United, Chelsea both win openers

More News from this section

Subscribe by Email