topbanner
Sunday February 26th, 2017 - 4:09:am
topbanner

മെസ്സി അര്‍ജന്റീന ടീമില്‍ തിരിച്ചെത്തി

NewsDesk
മെസ്സി അര്‍ജന്റീന ടീമില്‍ തിരിച്ചെത്തി

ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ തോറ്റതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ അര്‍ജന്റീന താരം ലയണല്‍ മെസ്സി രാജ്യാന്തര ഫുട്‌ബോളിലേക്കു മടങ്ങിയെത്തുന്നു.

തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് അര്‍ജന്റീന പരിശീലകന്‍ എഡ്ഗാര്‍ഡോ ബൗസ മെസ്സിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷം പ്രസ്താവനയിലാണ് മെസ്സി തിരിച്ചു വരവിന്റെ സൂചന നല്‍കിയത്.

അര്‍ജന്റീന ഫു്ടബോളില്‍ തനിക്കിനിയും കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ടീമിനോടുള്ള സ്‌നേഹം കൊണ്ടാണ് തിരിച്ചുവരവിനെക്കുറിച്ച് ആലോചിച്ചതെന്നും മെസ്സി പറഞ്ഞു. സ്‌പെയിനില്‍ വെച്ചാണ് ബൗസ മെസ്സിയെ കണ്ടത്.

English summary
Lionel Messi: Argentina striker reverses decision to retire from national team
topbanner topbanner

More News from this section

Subscribe by Email