Friday December 14th, 2018 - 1:45:pm
topbanner

ഐ.പി.എല്ലിനിടെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; മീ ടൂവില്‍ കുടുങ്ങി ലസിത് മലിംഗ

JB
ഐ.പി.എല്ലിനിടെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു; മീ ടൂവില്‍ കുടുങ്ങി ലസിത് മലിംഗ

മീ ടൂ വെളിപ്പെടുത്തലില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ലസിത് മലിംഗക്കെതിരെയും ആരോപണം. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയ്ക്കു പിന്നാലെയാണ് മലിംഗയും മി ടൂവില്‍ ആരോപണവിധേയനായിരിക്കുന്നത്. ഐപിഎല്ലിനിടെ മുംബൈയില്‍വച്ച് മലിംഗ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.

പേരുവെളിപ്പെടുത്താത്ത യുവതിയുടെ ആരോപണം ഗായിക ചിന്മയി ശ്രീപദയാണ് പുറത്തുവിട്ടത്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ചിന്മയി യുവതിയുടെ ആരോപണം പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ തമിഴ് ഗാനരചയിതാവായ വൈരമുത്തുവിനെതിരെ ചിന്മയി ങല ഠീീ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. വെളിപ്പെടുത്തല്‍ നടത്തിയ യുവതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഐ.പി.എല്ലിനിടെ മുംബൈയില്‍ ഹോട്ടലില്‍ വെച്ച് മലിംഗ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. സുഹൃത്തിനെ കാണാന്‍ ഹോട്ടലിലെത്തിയ സ്ത്രീയെ തെറ്റിദ്ധരിപ്പിച്ച് മുറിയിലെത്തിച്ച ശേഷം പീഡിപ്പിച്ചെന്നാണ് ആരോപണം. പിന്നീട് മലിംഗയുടെ മുറിയിലേക്ക് മദ്യം നല്‍കാന്‍ ഹോട്ടല്‍ ജീവനക്കാരെത്തിയപ്പോഴാണ് രക്ഷപ്പെട്ടതെന്നും അവര്‍ പറയുന്നു.

 

 

English summary
lasith mallinga agianst sexsual alligation
topbanner

More News from this section

Subscribe by Email