Monday November 19th, 2018 - 9:35:am
topbanner

ചുവപ്പ് കാര്‍ഡ്; കൈലാന്‍ എംബാപ്പായെക്ക് മൂന്ന് മത്സരത്തില്‍ വിലക്ക്

suji
ചുവപ്പ് കാര്‍ഡ്; കൈലാന്‍ എംബാപ്പായെക്ക് മൂന്ന് മത്സരത്തില്‍ വിലക്ക്

പാരീസ്: പാരീസ് സെന്റ് ജര്‍മ്മന്‍സില്‍ കളിക്കുന്ന ലോക ഫുട്‌ബോളിലെ താരോദയം കൈലാന്‍ എംബാപ്പെയ്ക്ക് മൂന്ന് മത്സരങ്ങളില്‍ നിന്നും സസ്‌പെന്‍ഷന്‍. കഴിഞ്ഞ ആഴ്ച ഫ്രഞ്ച് ലീഗ് മത്സരത്തിനിടെയാണ് എംബാപ്പെ ചുവപ്പ് കാര്‍ഡ് വാങ്ങിയത്.

ജൂലൈയില്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഫ്രഞ്ച് ടീമിലെ താരമായിരുന്നു 19കാരനായ സ്‌ട്രൈക്കര്‍. നൈംസിന് എതിരെ പിഎസ്ജി 4-2ന് വിജയം നേടിയ മത്സരത്തില്‍ അന്ത്യനിമിഷത്തിലാണ് എംബാപ്പെ ചുവപ്പ് കാര്‍ഡ് നേടിയത്.

വിജയത്തില്‍ എംബാപ്പെയുടെ വകയും ഒരു ഗോളുണ്ടായിരുന്നു. എന്നാല്‍ നൈംസ് മിഡ്ഫീല്‍ഡര്‍ തെജി സാവനിയറുടെ വൈകിവന്ന പ്രതിരോധത്തിന് പ്രതികരിക്കാന്‍ പോയതാണ് താരത്തിന് പുറത്തേക്കുള്ള വഴി കാണിച്ചത്. സാവനിയറിന് അഞ്ച് മത്സരത്തില്‍ വിലക്കാണ് ഫ്രഞ്ച് ലീഗ് അച്ചടക്ക സമിതി പ്രഖ്യാപിച്ചത്.

ഫ്രാന്‍സിന്റെ യുവേഫ നേഷന്‍സ് ലീഗ് മത്സരത്തില്‍ കളിക്കാന്‍ മ്യൂനിച്ചിലുള്ള എംബാപ്പെ ഹിയറിംഗില്‍ പങ്കെടുത്തില്ല.

 

Read more topics: kylian mbappe, 3 match ban
English summary
kylian mbappe handed 3 match ban for red card
topbanner

More News from this section

Subscribe by Email