Thursday July 19th, 2018 - 6:54:pm
topbanner

ഇതൊരു പ്രതിമയല്ല; രാജസ്ഥാനെ മുക്കിയ കുല്‍ദീപ് യാദവിനെ കേക്കില്‍ മുക്കി കൊല്‍ക്കത്ത

suji
 ഇതൊരു പ്രതിമയല്ല; രാജസ്ഥാനെ മുക്കിയ കുല്‍ദീപ് യാദവിനെ കേക്കില്‍ മുക്കി കൊല്‍ക്കത്ത

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേഓഫിലേക്കുള്ള സാധ്യത നിലനിര്‍ത്തുമ്പോള്‍ ആ വിജയങ്ങള്‍ക്ക് നന്ദി പറയുന്നത് കുല്‍ദീപ് യാദവിനെ പോലുള്ള താരങ്ങളോടാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കുല്‍ദീപ് യാദവ് മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സിനെ ആറ് വിക്കറ്റിന് കീഴടക്കിക്കൊണ്ടാണ് കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനം നേടിയത്. റോയല്‍സിനെ 19 ഓവറില്‍ 142 റണ്ണില്‍ ഒതുക്കാന്‍ സഹായിച്ചത് കുല്‍ദീപിന്റെ 20 റണ്‍ നല്‍കി 4 വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ്.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത മികച്ച ആരംഭം കുറിച്ചെങ്കിലും ബെന്‍ സ്റ്റോക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി ഒന്ന് വിറപ്പിച്ചു. ക്രിസ് ലിന്‍, 45 ദിനേശ് കാര്‍ത്തിക്, 41 എന്നിവര്‍ ചേര്‍ന്ന് 12 പന്ത് ബാക്കി നില്‍ക്കെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

വിജയത്തിന് ശേഷം ഡ്രസിംഗ് റൂമിലെത്തിയ കുല്‍ദീപ് യാദവിനെ കേക്കില്‍ മുക്കിയായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം അരങ്ങേറിയത്. യാദവിന്റെ പ്രകടനത്തെ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് പ്രകീര്‍ത്തിച്ചു.

 

Read more topics: kuldeep yadav, cake smash
English summary
kuldeep yadav unrecognisable after kkrs customary cake smash
topbanner

More News from this section

Subscribe by Email