Saturday August 18th, 2018 - 6:25:pm
topbanner

നീ കൃഷ്ണപ്പയല്ലടാ പൊന്നപ്പനാണ് പൊന്നപ്പന്‍; വെറുതെയല്ല രാജസ്ഥാന്‍ 6.2 കോടിക്ക് വാങ്ങിയത്

suji
നീ കൃഷ്ണപ്പയല്ലടാ പൊന്നപ്പനാണ് പൊന്നപ്പന്‍; വെറുതെയല്ല രാജസ്ഥാന്‍ 6.2 കോടിക്ക് വാങ്ങിയത്

മുംബൈ ഇന്ത്യന്‍സിനെതിരെ 125ന് 6 എന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ട് നില്‍ക്കുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ സ്‌കോര്‍ മുന്നോട്ട് നയിച്ച സഞ്ജു സാംസണും, ബെന്‍ സ്‌റ്റോക്‌സിനും പിന്നാലെ ഹെന്റിച്ച് ക്ലാസീനും മടങ്ങിയതോടെ മുംബൈ വിജയം മണത്തു. പക്ഷെ കര്‍ണ്ണാടക സ്പിന്നര്‍ കൃഷ്ണപ്പ ഗൗതമിന് മറിച്ചൊരു പദ്ധതിയാണ് ഉണ്ടായിരുന്നത്.

ഗൗതം ക്രീസിലെത്തുമ്പോള്‍ മറുവശത്ത് ക്രീസിലുള്ളത് ജോഫ്ര ആര്‍ച്ചര്‍. ആര്‍ച്ചറിനെ പിന്തുണയ്ക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ ഗൗതമിന്റെ പണി. എന്നാല്‍ 6.2 കോടി മുടക്കി രാജസ്ഥാന്‍ സ്വന്തമാക്കിയതിന് കര്‍ണ്ണാടക സ്പിന്നര്‍ നന്ദി കാണിച്ചു.

18ാം ഓവറിലെ അവസാന രണ്ട് പന്തുകളില്‍ നിന്നായി നേടിയത് 10 റണ്‍. ബൂംറയുടെ ഓവറില്‍ രണ്ട് ബൗണ്ടറികളും നേടി. അവസാന ഓവര്‍ എറിയാന്‍ എത്തിയത് ഹര്‍ദിക് പാണ്ഡ്യ. ജയിക്കാന്‍ വേണ്ടത് 10 റണ്‍. ഒരു ഫോറും ഒടുവിലൊരു സിക്‌സുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചാണ് ഗൗതം മടങ്ങിയത്. 11 പന്തില്‍ 33 റണ്ണായിരുന്നു കൃഷ്ണപ്പ ഗൗതമിന്റെ സമ്പാദ്യം.

സ്വയം വിശ്വസിച്ച് കഴിവ് തെളിയിക്കാനാണ് ക്യാപ്റ്റന്‍ ആവശ്യപ്പെട്ടത്, ഇപ്പോള്‍ ഞാന്‍ ലോകത്തിന്റെ നെറുകയിലാണ്, ഈ 29കാരന്‍ വ്യക്തമാക്കുന്നു.

 

English summary
krishnappa gowtham feeling on top of the world after heroics vs mumbai
topbanner

More News from this section

Subscribe by Email